പുതുവത്സരം: മാസ്​ക്​ ധരിച്ചില്ലെങ്കിൽ 3000 ദിർഹം പിഴ

ദുബൈ: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട്​ മുൻകരുതൽ നടപടി കർശനമാക്കി ദുബൈ. മാസ്​ക്​ ധരിക്കൽ ഉൾ​പെടെയുള്ള മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചാൽ 3000 ദിർഹം വരെ പിഴ അടക്കേണ്ടി വരുമെന്ന്​ ദുബൈ ദുരന്ത നിരാരണ സമിതി സുപ്രീം കമ്മിറ്റി അറിയിച്ചു.

ശൈഖ്​ മൻസൂർ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തി​േൻതാണ്​ തീരുമാനം. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശ പ്രകാരമാണ്​ നടപടി.

പൊതുജനങ്ങൾക്ക്​ വെടിക്കെട്ട്​ ആസ്വദിക്കാൻ 29 സ്​ഥലങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്​. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടോ എന്ന്​ കനത്ത നിരീക്ഷണം ഉണ്ടായിരിക്കും. പുതുവത്സര ആഘോഷത്തി​െൻറ ഒരുക്കങ്ങളും നിലവിലെ സാഹചര്യവും സമിതി വിലയിരുത്തി.

Tags:    
News Summary - New Year celebration: fine for not wearing a mask

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.