ഷാർജ: എമിറേറ്റിലെ പൊലീസ് ജനറൽ കമാൻഡ് ഷാർജയിലെ അൽ സിയൂഹിൽ ‘ശാമിൽ അൽ ഇഹ്സാൻ’ വാഹന പരിശോധനാ കേന്ദ്രം തുറന്നു. ഷാർജ പൊലീസ്, എമിറേറ്റ്സ് പെട്രോളിയം പ്രോഡക്ട്സ് കമ്പനി (ശാമിൽ), ഷാർജ അസറ്റ് മാനേജ്മെന്റ് ഹോൾഡിങ് എന്നിവ തമ്മിലുള്ള പങ്കാളിത്തത്തിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
ഷാർജ പൊലീസിന്റെ സേവനങ്ങളുടെ ലഭ്യത എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയത്. സാങ്കേതിക വാഹന പരിശോധന സൗകര്യങ്ങളുടെ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കേന്ദ്രം.
ഷാർജ പൊലീസിലെ ഓപറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഡോ. അഹമ്മദ് സഈദ് അൽ നൂർ, ശാമിൽ സി.ഇ.ഒ അലി ഖലീഫ ബിൻ ശാഹിൻ അൽ ശംസി, ഷാർജ അസറ്റ് മാനേജ്മെന്റിലെ സപ്പോർട്ട് സർവിസസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം അൽ ഹൂതി, വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിങ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഖാലിദ് അൽ കൈ, ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം മേധാവി കേണൽ മുഹമ്മദ് അഹമ്മദ് അൽ മഹ്റസി എന്നിവരുൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.