വാഹന രജിസ്​ട്രേഷൻ, ലൈസൻസ്​  ഫീസ്​ വർധന പ്രാബല്യത്തിൽ

അബൂദബി: വാഹന രജിസ്​ട്രേഷനും ഡ്രൈവിങ്​ ലൈസൻസിനും ​രാജ്യവ്യാപകമായി ഏകീകൃത ഫീസ്​ ഘടന നിലവിൽ വന്നു. വർധനയോടെയാണ്​ ഫീസ്​ ഘടന പ്രാബല്യത്തിലാക്കിയത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒക്​ടോബർ നാലിന്​ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവ്​ പ്രകാരമാണ്​ ഫീസ്​ വർധിപ്പിച്ചത്​. ഉത്തരവ്​ ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. പുതുക്കിയ നിരക്ക്​ പ്രകാരം ചെറിയ വാഹനങ്ങൾ രജിസ്​റ്റർ ചെയ്യാൻ 400 ദിർഹവും ഇവയുടെ രജിസ്​ട്രേഷൻ പുതുക്കാൻ 350 ദിർഹവുമാണ്​ ഫീസ്​. വാഹനത്തി​​െൻറ ഉടമാവകാശം മാറ്റാൻ 350 ദിർഹവും പുനർ രജിസ്​ട്രേഷന്​ 400 ദിർഹവും അടക്കണം. 

ചെറിയ വാഹനങ്ങളുടെ ടെസ്​റ്റിങ്​ ഫീ 150 ആയി വർധിപ്പിച്ചു. നേരത്തെ ദുബൈയിൽ 120 ദിർഹമായിരുന്നു ഇൗ സേവനത്തിന്​ ഇൗടാക്കിയിരുന്നത്​. ഡ്രൈവിങ്​ ലൈസൻസിന്​ വേണ്ടി ഫയൽ തുറക്കാനുള്ള ഫീസും വർധിച്ചു. 200 ദിർഹമാണ്​ ഇപ്പോൾ നൽകേണ്ടത്​.ഡ്രൈവിങ്​ ലൈസൻസ്​ എടുക്കുക, പുതുക്കുക, നഷ്​ടപ്പെടുകയോ കേടാവുകയോ ചെയ്​താൽ പുതുക്കിയെടുക്കുക എന്നിവക്ക്​ 100 ദിർഹം നൽകണം. ഒരു വർഷത്തിലധികം കാലാവധിയുള്ള ഡ്രൈവിങ്​ ലൈസൻസ്​ എടുക്കാൻ 300 ദിർഹമാണ്​ ഫീസ്​. മറ്റൊരു രാജ്യത്തെ ഡ്രൈവിങ്​ ലൈസൻസ്​ യു.എ.ഇ ലൈസൻസായി മാറ്റാൻ 600 ദിർഹമായി നിശ്ചയിച്ചു. വിവിധ എമിറേറ്റുകളിലെ ഗതാഗത അതോറിറ്റികൾ ഏർപ്പെടുത്തുന്ന മറ്റു സേവന ചാർജുകൾ ഫീസിനൊപ്പം അധികമായി നൽകേണ്ടി വരും. ലൈസൻസിങ്​ അതോറിറ്റികളുമായി ബന്ധപ്പെട്ട്​ ആഭ്യന്തര മന്ത്രാലയമായിരിക്കും ഇൗ സേവനങ്ങൾ ഏകോപിപ്പിക്കുക. 

Tags:    
News Summary - new vehicle inauguration for uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.