യു.എ.ഇയുടെ പുതിയ നയതന്ത്രജ്ഞർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്ദുല്ല ബിൻ സായിദ് ആൽ

നഹ്​യാന് മുന്നിൽ നിയമപരമായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം

യു.എ.ഇയുടെ നയതന്ത്രവഴിയിൽ പുതുപ്രതിഭകൾ

അബൂദബി: യു.എ.ഇയുടെ പുതിയ നയതന്ത്രജ്ഞർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്ദുല്ല ബിൻ സായിദ് ആൽ നഹ്​യാന് മുന്നിൽ നിയമപരമായ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബൂദബിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തായിരുന്നു ചടങ്ങ്.

മന്ത്രിമാരായ നൂറ ബിൻത്​ മുഹമ്മദ് അൽ കാബി, ശൈഖ്​ ശഖ്ബൂത് ബിൻ നഹ്​യാൻ ആൽ നഹ്​യാൻ, ഖലീഫ ബിൻ ശഹീൻ അൽമറാർ, ലാന സക്കി നുസൈബ, സഈദ് മുബാറക് അൽ ഹജരി, വിദേശകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഉമർ ഉബൈദ് അൽഹസൻ അൽഷംസി എന്നിവരുൾപ്പെടെ നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം, പുതുതായി നിയമിതരായ 29 നയതന്ത്രജ്ഞരെ ശൈഖ്​ അബ്ദുല്ല അഭിനന്ദിക്കുകയും ഭാവി ചുമതലകളിൽ വിജയവും മികവും ആശംസിക്കുകയും ചെയ്തു. നയതന്ത്ര രംഗത്തേക്ക് കടന്നുവന്ന യുവ പ്രതിഭകളിൽ അദ്ദേഹം പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു.എ.ഇയുടെ മികച്ച ആഗോള പ്രതിച്ഛായ ഉയർത്തുന്നതിലും, പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന്‍റെ സാന്നിധ്യം ശക്തമാക്കുന്നതിലും ഇവർക്ക്​ വലിയ പങ്കുവഹിക്കാനുണ്ട്​. സുസ്ഥിരതയെയും വികസനത്തെയും പിന്തുണയ്ക്കുന്ന വിശ്വസ്ത പങ്കാളിയായി യു.എ.ഇയെ നിലനിർത്തുന്നതിലും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വെല്ലുവിളികളെ യു.എ.ഇ കാര്യക്ഷമതയോടെയും ആത്മവിശ്വാസത്തോടെയും നേരിടുന്നുണ്ട്​. അവയെ വളർച്ചയ്ക്കും സമൃദ്ധിക്കുമുള്ള അവസരങ്ങളാക്കി മാറ്റുകയാണ്​. സൗഹൃദ രാജ്യങ്ങളുമായി സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്താൻ രാജ്യം തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് പുതിയ നയതന്ത്രജ്ഞർ പറഞ്ഞു. യു.എ.ഇയുടെ മികച്ച നയതന്ത്ര പാരമ്പര്യം പൂർണ സമർപണത്തോടെയും ആത്മാർത്ഥതയോടെയും മുന്നോട്ട് കൊണ്ടുപോകുമെന്നും നയതന്ത്രജ്ഞർ വ്യക്തമാക്കി.

Tags:    
News Summary - New talents on the UAE's diplomatic path

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.