റാസല്‍ഖൈമ: പൊതുജന സുരക്ഷ മുന്‍നിര്‍ത്തി റാസല്‍ഖൈമയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ 1200 പുതിയ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നു. അല്‍ ദൈത്ത് സൗത്ത്, സീഹ് അല്‍ ഉറൈബി, ഹംറാനിയ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച റോഡുകളിലാണ് തെരുവുവിളക്കുകള്‍ എത്തുന്നത്.
നഗരവികസനത്തെ പിന്തുണക്കുന്നതും പൊതുജന സുരക്ഷ വര്‍ധിപ്പിക്കുന്നതുമായ സര്‍ക്കാറിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളെ പിന്തുണക്കുന്നതാണ് പദ്ധതിയെന്ന് പബ്ലിക് സര്‍വിസ് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. സമീപ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതാണ് സീഹ് അല്‍ ഉറൈബയില് സ്ഥാപിക്കപ്പെടുന്ന 259 സ്ട്രീറ്റ് ലൈറ്റുകള്‍.
ഹംറാനിയയില്‍ 110 സ്ട്രീറ്റ് ലൈറ്റുകളാണ് പുതുതായി സ്ഥാപിക്കുന്നത്. ലൈറ്റിങ് നെറ്റ്വര്‍ക്കുകളുടെ വിപുലീകരണം സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം അടുത്ത പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.