അബൂദബി: കോവിഡ് പോസിറ്റിവാകുകയോ കോവിഡ് ബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തുകയോ ചെയ്യുന്ന സർക്കാർ ജീവനക്കാർക്കുള്ള ക്വാറൻറീൻ നിർണയ കാലയളവ് സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും പുതിയ സർക്കുലർ പുറത്തിറക്കി. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരുടെ ക്വാറൻറീൻ കാലാവധി അവരുടെ വാർഷിക അവധിയിൽ നിന്ന് കുറക്കുകയോ അവധി അവശേഷിക്കുന്നില്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയായി കണക്കാക്കുകയോ ചെയ്യും. രോഗബാധിതരോ അല്ലെങ്കിൽ കോവിഡ് രോഗികളുമായി അടുത്ത് ഇടപഴകുകയോ ചെയ്ത എല്ലാ ജീവനക്കാരും ക്വാറൻറീൻ നടപടിക്രമങ്ങൾക്കും ചികിത്സാ മാർഗനിർദേശങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി.
വാർഷികാവധിയിൽ ബാലൻസ് ഇല്ലാത്തവർക്ക് ക്വാറൻറീൻ കാലാവധി ശമ്പളമില്ലാത്ത അവധി ആയി കണക്കാക്കും. ക്വാറൻറീൻ കാലയളവിൽ ജീവനക്കാർക്ക് നൽകിയ ഏതെങ്കിലും തൊഴിൽ ആവശ്യം നിറവേറ്റണമെന്നും അതോറിറ്റി വ്യക്തമാക്കി. ജീവനക്കാർ (കോവിഡ് പോസിറ്റിവ് ആയവരോ, രോഗബാധിതനായ വ്യക്തികളുമായി സമ്പർക്കം പുലർത്തിയവരോ, അല്ലെങ്കിൽ വാക്സിനേഷെൻറ ഒന്നോ രണ്ടോ ഡോസ് സ്വീകരിച്ചവരോ) അവരുടെ ആരോഗ്യ സ്ഥിതി ഫെഡറൽ ഗവൺമെൻറിെൻറ മാനവ വിഭവശേഷി മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തണം. എല്ലാ ഫെഡറൽ സ്ഥാപനങ്ങളോടും അവരുടെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ച് (രോഗബാധിതരുടെ എണ്ണം, പോസിറ്റിവ് കേസുമായി ബന്ധപ്പെടുന്നവർ, വാക്സിനേഷൻ നൽകിയവർ) പ്രതിവാര റിപ്പോർട്ട് സമർപ്പിക്കാനും സർക്കുലറിൽ ആവശ്യപ്പെട്ടു. സർക്കുലറിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നതിന് അടുത്ത മാസം ഒന്നിന് ജീവനക്കാർക്കായി വെർച്വൽ വർക്ഷോപ് നടത്തുമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.