കുഞ്ഞമ്മദ് ഹാജി ദിബ്ബ (പ്രസി.), മജീദ് മണിയോടൻ (ജന.സെക്ര.) അഡ്വ. മുഹമ്മദ് അലി മക്കിയാട് (ട്രഷ.)
ഷാർജ: വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യു.എം.ഒ) യു.എ.ഇ ചാപ്റ്ററിന് പുതിയ നേതൃത്വം. ദിബ്ബ കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് റാശിദ് തങ്ങൾ റാസൽഖൈമ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ പദ്ധതികളെക്കുറിച്ച് മജീദ് മണിയോടൻ വിശദീകരിച്ചു. വിവിധ എമിറേറ്റ്സ് കമ്മിറ്റികളുടെ പ്രധാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. കെ.പി. മുഹമ്മദ് ഹാജി ദുബൈ, അബ്ദുൽ കലാം ഫുജൈറ, ഹമീദ് കൂരിയാടൻ അൽഐൻ, റിയാസ് അബൂദബി, മൊയ്തു മക്കിയാട് ദുബൈ, സലീം ആർ.വി അജ്മാൻ, മുഹമ്മദ്കുഞ്ഞി അബൂദബി, ഖാദർ കുട്ടി നടവന്നൂർ റാസൽഖൈമ, നൗഷാദ് അൽഐൻ, ഹസൈനാർ റാസൽ ഖൈമ, അഡ്വ. അഷ്റഫ് അജ്മാൻ, യു.പി. മൂസ മാസ്റ്റർ, ഇസ്മയിൽ ഹാജി തുടങ്ങിയവർ സംസാരിച്ചു. മൊയ്തു മക്കിയാട് ദുബൈ നന്ദി പറഞ്ഞു.
കമ്മിറ്റി ഭാരവാഹികളെ റാഷിദ് തങ്ങൾ റാസൽഖൈമ പ്രഖ്യാപിച്ചു. പൂക്കോയ തങ്ങൾ ബാഅലവി, പാലുള്ളതിൽ അമ്മദ് ഹാജി, മുഹമ്മദ് കുട്ടി ഫൈസി അച്ചൂർ, ഹമീദ് ഹാജി ഉമ്മുൽ ഖുവൈൻ, എ.കെ. അബ്ദുല്ല ഹാജി, റാഷിദ് തങ്ങൾ റാസൽഖൈമ(രക്ഷാധികാരികൾ), കുഞ്ഞമ്മദ് ഹാജി ദിബ്ബ (പ്രസി.), മജീദ് മണിയോടൻ (ജന.സെക്ര.), അഡ്വ. മുഹമ്മദ് അലി മക്കിയാട്(ട്രഷ.), ഹമീദ് കൂരിയാടൻ അൽഐൻ, അഡ്വ. യു.സി അബ്ദുല്ല ഷാർജ(വൈ.പ്രസി.), അബ്ദുൽ കലാം ഫുജൈറ, ഷംസീർ കുറ്റ്യാടി അജ്മാൻ (ജോ.സെക്ര.), മൊയ്തു മക്കിയാട് (ഓർഗ.സെക്ര.) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.