ദുബൈ: ദുബൈ വിമാനത്താവളത്തിലിറങ്ങി തുടർ യാത്രക്ക് ദുബൈ ടാക്സിയെ ആണോ ആശ്രയിക്കുന്നത്. എങ്കിൽ അടുത്ത തവണ ടെസ്ല കാറൊന്ന് പരീക്ഷിച്ചോളൂ. ഇലക്ട്രിക് കാറുകളുടെ തലവര മാറ്റിയ ടെസ്ല കാറുകൾ 50 എണ്ണമാണ് കഴിഞ്ഞ മാസം മുതൽ വിമാനത്താവളത്തിൽ തയാറായിക്കിടക്കുന്നത്. ഇവയിൽ പകുതി മോഡൽ എസ് എന്ന സെഡാനുകളാണ്. ബാക്കി മോഡൽ എക്സ് എന്ന എസ്യുവികളും. പരുന്ത് ചിറക് വിരിക്കും പോലെ തുറക്കുന്ന വാതിലുകളും പനോരമിക് വിൻഡ് ഷീൽഡുമുള്ള േമാഡൽ എക്സിൽ ഏഴ് പേർക്ക് യാത്ര ചെയ്യാം. സുരക്ഷിതത്വമാണ് മോഡൽ എസിെൻറ പ്രത്യേകത. രണ്ട് കാറുകളും ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ ഒാടും. ഒരു തവണ പൂർണമായി ചാർജ് ചെയ്യാൻ 3-4 മണിക്കൂർ മതിയാകും. നിലവിൽ വിമാനത്താവളത്തിൽ മാത്രമാണ് ഇവയുടെ സേവനം കിട്ടുക. സമീപ ഭാവിയിൽ തന്നെ ദുബൈ മുഴുവൻ ഇവയുടെ സേവനം ലഭ്യമാകും. 2019 ഒാടെ 200 ടെസ്ലകൾ ദുബൈ ടാക്സി ലിമോസിൻ ശ്രേണിയിൽ ഉൾപ്പെടുത്താനാണ് പദ്ധതി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതിനുള്ള കരാർ ഒപ്പുവച്ചിരുന്നു. ഇതിൽ പെടുന്ന 50 വാഹനങ്ങളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 2008 ഒാടെ 75 വാഹനങ്ങളും അതിനടുത്ത വർഷം ബാക്കി വാഹനങ്ങളും ലഭിക്കും.
ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ടായ നഗരമാക്കണമെന്ന യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ദുബൈ ടാക്സി കോർപറേഷെൻറ ആക്ടിങ് കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസ് ഡയറക്ടർ അമ്മർ റാഷിദ് അൽ ബ്രെയ്കി പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് സാധാരണ ടാക്സികളെപ്പോലെ 25 ദിർഹത്തിലാണ് ടെസ്ലക്കും വാടക തുടങ്ങുന്നത്. കിലോമീറ്ററിന് അഞ്ച് ദിർഹം വീതം വീണ്ടും നൽകണം. ദുബൈ മുഴുവൻ ഇവയുടെ ഒാട്ടം തുടങ്ങുേമ്പാൾ നിരക്കിൽ മാറ്റം വരും. എട്ട് മണിക്കൂറാണ് ഡ്രൈവർമാരുടെ ജോലി സമയം.
ഒാരോ ഷിഫ്റ്റ് കഴിയുേമ്പാഴും കാർ ചാർജ് ചെയ്യാനിടും. വിമാനത്താവളത്തിലും ദുബൈ ടാക്സി കോർപറേഷൻ ഒാഫീസിലും ഇതിന് സൗകര്യമുണ്ട്. കൂടാതെ നഗരത്തിൽ 103 ചാർജിംഗ് പോയൻറുകൾ വേറെയുമുണ്ട്. സ്വയം ഒാടാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന കാറുകളാണ് ഇവ. എങ്കിലും തൽക്കാലം ഡ്രൈവർമാരെ ഉപയോഗിച്ചാണ് കാറുകൾ ഒാടിക്കുക. ഇലക്ട്രിക് കാറുകളും അതിനോടനുബന്ധിച്ച സാേങ്കതിക സംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ പ്രേത്യക പരിശീലനം നേടിയ ഡ്രൈവർമാരാണ് ഇവ ഒാടിക്കുന്നത്. സ്വയം നിയന്ത്രിത കാറുകൾ നിരത്തിലിറക്കുന്നതിനുള്ള നിയമപരമായ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായാൽ കാറുകളിലെ സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. ഇത്തരം കാറുകൾക്ക് 2019 വരെ സൗജന്യ ചാർജിംഗും പർക്കിംഗും അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.