ഓണത്തെ വരവേല്‍ക്കാൻ അലങ്കാരങ്ങൾ തീര്‍ത്ത അല്‍നാദയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്‌    

ഓണം മധുരതരമാക്കാന്‍ പായസമേളയുമായി നെസ്​റ്റോ

ദുബൈ: പൊന്നോണം മധുരതരമാക്കാൻ നെസ്‌റ്റോ ഹൈപ്പർ മാര്‍ക്കറ്റുകളിൽ പായസമേള. അട പ്രഥമന്‍, പാലട, മാംഗോ പ്രഥമന്‍, നെയ്‌പ്പായസം, അമ്പലപ്പുഴ പാല്‍പായസം, ഗോതമ്പുപായസം, പരിപ്പുപായസം, പഴം പ്രഥമന്‍, സേമിയ പായസം, ചക്കപ്രഥമൻ തുടങ്ങി പത്തുകൂട്ടം പായസമൊരുക്കിയാണ്‌ ഓണത്തെ വരവേല്‍ക്കുന്നത്‌. ആകര്‍ഷകമായ ഓഫറുകളാണ്‌ ഓണക്കാലത്തെ ആഘോഷം കെങ്കേമമാക്കാൻ ഔട്ട്‌ലെറ്റുകളിൽ ഒരുക്കിയിരിക്കുന്നത്‌. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറികൾ മുതൽ സദ്യ വിളമ്പാനുള്ള തൂശനില വരെ ഓഫർ വിലയിൽ സ്വന്തമാക്കാനാവും. ഇതിനായി പ്രത്യേക ഓണം കൗണ്ടറുകളും തുറന്നിട്ടുണ്ട്‌. ഒപ്പം കൈത്തറി, ഖാദി തുണിത്തരങ്ങളും പ്രത്യേക ഓണക്കോടികളും മിതമായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്‌. സദ്യയൊരുക്കാനുള്ള ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കും തേങ്ങ, വെളിച്ചെണ്ണ, ആര്‍.കെ.ജി എന്നിവക്കും മികച്ച ഓഫറാണ്‌ ഹൈപ്പര്‍മാര്‍ക്കറ്റുകളിലുള്ളത്‌. കൂടാതെ പാത്രങ്ങള്‍, പുട്ടുകുറ്റി തുടങ്ങിയ അടുക്കള ഉപകരണങ്ങളും ഓണക്കാലത്ത്‌ മിതമായ നിരക്കിൽ സ്വന്തമാക്കാം.

Tags:    
News Summary - Nesto with Payasamela to sweeten Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.