നെസ്‌റ്റോ ഉമ്മുൽഖുവൈൻ ഹൈപ്പർമാർക്കറ്റ് ഉദ്​ഘാടനം ഉമ്മുൽഖുവൈൻ കസ്റ്റംസ്​ ആൻഡ്​ ഫ്രീ സോൺ കോർപറേഷൻ എക്​സിക്യൂട്ടിവ്​ ഡയറക്ടർ ശൈഖ്​ മൻസൂർ ബിൻ ഇബ്രാഹിം അൽ മുഅല്ല നിർവഹിക്കുന്നു. വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ്​ ഡയറക്ടർ കെ.പി. ജമാൽ എന്നിവർ സമീപം 

നെസ്‌റ്റോ ഉമ്മുൽഖുവൈൻ ഹൈപ്പർമാർക്കറ്റ്​ തുറന്നു

ദുബൈ: യു.എ.ഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്‌റ്റോയുടെ ഉമ്മുൽഖുവൈൻ ശാഖ പ്രവർത്തനം പുനഃരാരംഭിച്ചു. മൂന്നുവർഷത്തെ ഇടവേളക്കുശേഷമാണ് ബ്രാഞ്ച് വീണ്ടും തുറക്കുന്നത്. ഉമ്മുൽ ഖുവൈൻ കിങ്​ ഫൈസൽ റോഡിലെ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റാണ് ഇടവേളക്ക് ശേഷം വീണ്ടും ഉപഭോക്താക്കളെ വരവേൽക്കുന്നത്. ഹൈപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ അറ്റകുറ്റപണിക്കായാണ് ബ്രാഞ്ച് അടച്ചിരുന്നത്. റീ ഓപ്പണിങ്ങിന്‍റെ ഭാഗമായി പ്രത്യേകം ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്​മെന്‍റ്​ അറിയിച്ചു.

ഉമ്മുൽഖുവൈൻ കസ്റ്റംസ്​ ആൻഡ്​ ഫ്രീ സോൺ കോർപറേഷൻ എക്​സിക്യൂട്ടിവ്​ ഡയറക്ടർ ശൈഖ്​ മൻസൂർ ബിൻ ഇബ്രാഹിം അൽ മുഅല്ലയാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ഉമ്മുൽഖുവൈൻ മുനിസിപ്പാലിറ്റീസ്​ ഡയറക്ടർ ജനറൽ അഹ്​മദ്​ അൽ നജ്ജാർ, ഉമ്മുൽഖുവൈൻ ഇൻഡസ്​ട്രിയൽ അതോറിറ്റി എക്​സിക്യൂട്ടിവ്​ ഡയറക്ടർ സെയ്​ഫ്​ ഇബ്രാഹിം അൽ അലി, വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ്​ ഡയറക്ടർ കെ.പി. ജമാൽ എന്നിവർ സന്നിഹിതരായിരുന്നു.

ഉമ്മുൽ ഖുവൈനിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ വർഷങ്ങളോളം നിത്യോപയോഗ സാധനങ്ങൾക്കും മറ്റും ആശ്രയിച്ചിരുന്നത് ഈ ഹൈപ്പർമാർക്കറ്റിനെയായിരുന്നു. ഗ്രോസറി, ഗാർമെന്‍റ്​സ്​, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ ഡിപാർട്​മെന്‍റുകളിലായി വിപുലമായ ഔട്​ലെറ്റാണ് ഉമ്മുൽഖുവൈനിൽ ഒരുക്കിയിട്ടുള്ളത്. ഇടവേളക്കു​ശേഷം നെസ്​റ്റോ വീണ്ടും തുറന്നുപ്രവർത്തിക്കുന്നതിൽ ഉപഭോക്​താക്കൾ ആഹ്ലാദം പ്രകടിപ്പിച്ചു.

Tags:    
News Summary - നെസ്‌റ്റോ ഉമ്മുൽഖുവൈൻ ഹൈപ്പർമാർക്കറ്റ്​ തുറന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.