ദുബൈ: തിരക്കേറിയ ഇടങ്ങളിൽ അപ്രതീക്ഷിത ദുരന്തമുണ്ടായാൽ എന്തുചെയ്യും. ലോക നഗരങ്ങൾ ഭരിക്കുന്ന മിക്കവരുടെയും തലവേദനയാണിത്.
പക്ഷേ ദുബൈ മുൻസിപ്പൽ അധികൃതർക്ക് ഇക്കാര്യത്തിൽ കൃത്യമായ ഉത്തരമുണ്ട്.
നായിഫ് മാർക്കറ്റിൽ നിന്ന് 1000 ആളുകളെ നാല് മിനിറ്റിൽ ഒഴിപ്പിച്ച് അവർ അത് തെളിയിക്കുകയും ചെയ്തു.
തങ്ങളുടെ ദുരന്തനിവാരണ സംവിധാനങ്ങൾ എത്രത്തോളമ കാര്യക്ഷമമാണ് എന്ന് പരിശോധിക്കുന്നതിന് വേണ്ടി നടത്തിയ മോക് ഡ്രില്ലിലായിരുന്നു ഇൗ ഒഴിപ്പിക്കൽ.
ദുബൈ പൊലീസ്, സിവിൽ ഡിഫൻസ്, ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവീസ് തുടങ്ങിയവരെല്ലാം മോക് ഡ്രില്ലിൽ പെങ്കടുത്തു.
പ്രകടനം മാർക്കറ്റിലെ കടയുടമകളുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് നഗരസഭയുടെ കോർപറേറ്റ് എമർജൻസി ആൻറ് ക്രൈസിസ് ടീം തലവൻ റിഥ ഹസൻ സൽമാൻ പറഞ്ഞു. മൂന്നിടത്ത് തീപിടിച്ചതായുള്ള പ്രതീതി സൃഷ്ടിച്ച ശേഷമാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവെരയുൾപ്പെടെ ഒഴിപ്പിക്കപ്പെട്ടു. ഒാരോരുത്തർക്കും അനുയോജ്യമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സ്ഥലത്തുനിന്ന് മാറ്റിയത്. മാർക്കറ്റിലെ 265കടകളിലേക്ക് ആയിരക്കണക്കിന് പേരാണ് ദിവസവും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.