Posted On
date_range Updated On
date_range ഇന്ന് നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി
അജ്‌മാൻ: വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കാനിരുന്ന മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി. താനാളൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻകുട്ടിയാണ് (46) മരിച്ചത്. വെള്ളിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് നെഞ്ച് വേദന വന്നതിനെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: റുബീന. മക്കൾ: മുഹമ്മദ്ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്. സഹോദരങ്ങൾ: മുഹമ്മദ് അഷ്‌റഫ് (അബൂദബി), പരേതനായ മുസ്തഫ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.