Posted On
date_range Updated On
date_range കായംകുളം സ്വദേശി ദുബൈയിൽ മരിച്ചു
ദുബൈ: ആലപ്പുഴയിലെ കായംകുളം സ്വദേശി ബിനു വർഗീസ്(47) ദുബൈയിൽ നിര്യാതനായി. ദുബൈയിലെ ജെ.എസ്.എസ് കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബൈയിലെ താമസ സ്ഥലത്തെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ആംബുലൻസും ദുബൈ പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണ കാരണമെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഭാര്യ: ഷൈല. മക്കൾ: ബ്ലെസ് (ബി.ബി.എ വിദ്യാർഥി), ബെൻ (പ്ലസ് വൺ വിദ്യാർഥി). സാമൂഹിക പ്രവർത്തകരായ നസീർ വാടാനപ്പള്ളി, മുജീബ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി ഉടമകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.