Posted On
date_range Updated On
date_range കാസർകോട് സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: കാസർകോട് പുത്തിക്ക ഉർമി ഊജംപദവ് സ്വദേശി കെ.എം. ജബ്ബാർ ഉർമി (52) അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതനായ മുസ്ലീം ലീഗ് നേതാവ് കെ.മൊയ്തുവിെൻറയും ആയിഷയുടെയും മകനാണ്. 18 വർഷമായി അബൂദബിയിലെ രാസവള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പുലർച്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങൾ: കെ.എം. മുഹമ്മദ് അയ്യൂബ് (കെ.എം.സി.സി ദുബൈ മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ്), കെ.എം. ഷെരീഫ് ഉർമി (കെ.എം.സി.സി അബൂദബി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡൻറ്), കെ.എം. മുജീബ് റഹ്മാൻ (യൂത്ത്ലീഗ്). മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.