ദുബൈ: മലയാളത്തിന്റെ പൂരാവേശം പ്രവാസികളിലെത്തിക്കുന്ന 'മ്മടെ തൃശൂർ പൂര'ത്തിന്റെ ഒരുക്കം പൂർത്തിയായി. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് ഒരുക്കുന്ന പൂരം ഞായറാഴ്ച ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് അരങ്ങേറുക. കൊടിയേറ്റം, ഇരുകോൽ പഞ്ചാരി മേളം, മഠത്തിൽവരവ് പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടിമേളം, കുടമാറ്റം, ഘോഷയാത്ര, ലൈവ് ബാൻഡ്, കൊടിയിറക്കം എന്നിവ പൂരപ്പറമ്പിൽ അരങ്ങേറും. കേളി, കാളകളി, ഘോഷയാത്ര, റോബോട്ടിക് ആനകൾ, തൃശൂർ കോട്ടപ്പുറം ദേശം പുലികളി, കരിയന്നൂർ സഹോദരങ്ങളുടെ നാദസ്വരമേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും ആസ്വദിക്കാനാവും. നിക്കായ് ആണ് 'മ്മടെ പൂര'ത്തിന്റെ ടൈറ്റിൽ സ്പോൺസർ. ജി.ആർ.ബി പ്യൂവർ ഗീ, ഇഗ്ലൂ ഐസ് ക്രീംസ്, ഫിൽമി, ആഡ്സ്പീക്ക് ഇവന്റ്സ്, ഹോട്പാക് തുടങ്ങിയവ അസോസിയറ്റ് സ്പോൺസർമാരാണ്. ബാക്ക് വാട്ടേഴ്സ് റസ്റ്റാറന്റ് ഉമ്മുൽ ഖുവൈനാണ് റസ്റ്റാറന്റ് പാർട്ണർ. 'ഗൾഫ് മാധ്യമം', ഹിറ്റ് 96.7, ഡെയ്ലി ഹണ്ട്, സീ കേരളം, എഡിറ്റോറിയൽ എന്നിവയാണ് മീഡിയ പാർട്ണർമാർ. പ്ലാറ്റിനം ലിസ്റ്റ് ടിക്കറ്റ്സ് (https://platinumlist.net/) എന്ന ഓൺലൈൻ സൈറ്റിലൂടെ ടിക്കറ്റുകൾ ലഭ്യമാണ്. സിംഗിൾ എൻട്രി ടിക്കറ്റിന് 60 ദിർഹമും നാലുപേർക്ക് എൻട്രി ലഭിക്കുന്ന ഗ്രൂപ് ടിക്കറ്റിന് 210 ദിർഹമുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.