അബോധാവസ്​ഥയിൽ 52 ദിവസം; യാത്രയറിയാതെ മുസ്​തഫ നാട്ടിലെത്തി 

അബൂദബി: ജോലിക്കിടെ കുഴഞ്ഞുവീണ്​ 50 ദിവസത്തിലധികമായി അബൂദബിയിലെ ആശുപത്രിയിൽ അബോധാവസ്​ഥയിൽ കഴിഞ്ഞിരുന്ന മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം മാനൂർ സ്വദേശി കണ്ടത്തുവളപ്പിൽ മുസ്​തഫയെ (53) കൊച്ചിയിലെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. 
മുസ്​തഫ ചികിത്സയിൽ കഴിഞ്ഞിരുന്ന ക്ലീവ്​ലാൻഡ്​ ആശുപത്രിയുടെ പ്രത്യേക ആംബുലൻസിൽ അൽ ബതീൻ എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ 10.30ഒാടെയാണ്​ മുസ്​തഫയെ എത്തിച്ചത്​.

മുസ്​തഫ
 

തുടർന്ന്​ എയർ ആംബുലൻസിലാണ്​ കൊച്ചിയിലേക്ക്​ കൊണ്ടുപോയത്​. ഡോക്ടറും നഴ്‌സുമടങ്ങുന്ന മെഡിക്കൽ സംഘവും ദു​ൈബയിൽ ജോലി ചെയ്യുന്ന മകൻ സബീൽ മുസ്തഫയും അദ്ദേഹത്തെ അനുഗമിച്ചു. ഉച്ചക്ക്​ 3.30ഒാടെയാണ്​ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്​. അവിടെനിന്ന്​ ആംബുലൻസിൽ ആസ്​റ്റർ ആശുപത്രിയിലേക്ക്​ മാറ്റി. മുസ്​തഫയുടെ കുടുംബം അവിടെ എത്തിയിരുന്നു.

അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപർമാർക്കറ്റിൽ ഫ്രൂട്ട്​ ആൻഡ്​ വെജിറ്റബ്​ൾ സൂപ്പർവൈസറായിരുന്ന മുസ്​തഫ മാർച്ച്​ 16ന്​ ജോലിക്കിടെയാണ്​ കുഴഞ്ഞുവീണത്​. അബൂദബിയിലെ ചികിത്സ ഒന്നര മാസത്തിലധികം പിന്നിട്ടതോടെ നാട്ടിലേക്ക്​ കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ലുലു ഗ്രൂപ്പ്​ മുൻകൈയെടുത്താണ്​ 26 ലക്ഷത്തിലധികം രൂപ ചെലവിൽ എയർ ആംബുലൻസ്​ ഏർപ്പെടുത്തിയത്​.

Tags:    
News Summary - musthafa-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.