ദുബൈ: ദുബൈയിൽ നിന്ന് ഒമാൻ തലസ്ഥാനമായ മസ്കത്തിലേക്ക് ദിനേന ബസ്സർവീസ് തുടങ ്ങി. ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർ.ടി.എ) ഒമാെൻറ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തുമായി ചേർന്നാണ് സർവീസുകൾ തുടങ്ങിയത്. 55 ദിർഹം നൽകിയാൽ ആറ് മണിക്കൂർ കൊണ്ട് മസ്കത്തിലെത്താം. റിേട്ടൺ ടിക്കറ്റ് അടക്കമാണ് എടുക്കുന്നതെങ്കിൽ 90 ദിർഹം നൽകിയാൽ മതിയാകും. എല്ലാ ദിവസവും മൂന്ന് സർവീസുകൾ ദുബൈയിൽ നിന്ന് പുറെപ്പടും. രാവിലെ 7.30, ഉച്ച കഴിഞ്ഞ് 3.30, രാത്രി 11 എന്നിങ്ങനെയാണ് സമയക്രമം. അബുഹെയിൽ മെട്രോ സ്റ്റേഷൻ, ദുബൈ എയർപോർട്ട് ടെർമിനൽ രണ്ട്, റാശിദിയ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ബസിൽ കയറാം.
ഒമാനിൽ ഷിനാസ്, സോഹർ, ബർക്ക, മസ്കത്ത് വിമാനത്താവളം, അതിബ ബസ്സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്. തിരിച്ചുള്ള യാത്രയിലും ഇൗ സ്റ്റോപ്പുകളിൽ നിന്ന് ബസിൽ കയറാം. ക്രൂയിസ് കൺട്രോൾ, ഡ്രൈവ് അസിസ്റ്റ് തുടങ്ങി അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബസിൽ 50 യാത്രികർക്ക് സഞ്ചരിക്കാം. സൗജന്യ വൈഫൈയും ലഭ്യമാണ്. നിലവിൽ കൗണ്ടർ വഴിയാണ് ടിക്കറ്റ് വിൽക്കുന്നത്. ഭാവിയിൽ ഒാൺലൈൻ വഴി വിൽപന പ്രതീക്ഷിക്കാം. നിലവിൽ നിരവധി സ്വകാര്യ ബസ് ഒാപറേറ്റർമാർ ദുബൈയിൽ നിന്ന് മസ്കത്തിലേക്ക് ബസ്സർവീസുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.