ദുബൈ: യു.എ.ഇയിലെ പ്രമുഖ ട്രാവൽ മാനേജ്മെന്റ് പ്ലാറ്റ്ഫോമായ മുസാഫിർ ഡോട്ട്കോം, ജി.സി.സിയിലും പുറത്തുമുള്ള ട്രാവൽ ഏജന്റുമാർ, സബ് ഏജന്റുകൾ, റീസെല്ലർമാർ എന്നിവർക്കായി പുതിയ ബുക്കിങ് ടൂളായ ‘മുസാഫിർ ടാഗ്’ ആരംഭിച്ചു.യാത്രാ മേഖലയിലെ പുതിയകാല പ്രഫഷനലുകൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന ‘മുസാഫിർ ടാഗ്’, ശക്തമായ ഏജന്റ് ടൂളുകൾ, സ്മാർട്ട് ബാക്ക് ഓഫിസ്, ഏകീകൃത ഇന്റർഫേസിൽ വിതരണക്കാരനെ അഭിമുഖീകരിക്കുന്ന എക്സ്ട്രാനെറ്റ് എന്നിവ സംയോജിപ്പിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങൾ, ഹോട്ടലുകൾ, ട്രാൻസ്ഫറുകൾ, മറ്റു പ്രവർത്തനങ്ങൾ, വിസകൾ എന്നിവ സംബന്ധിച്ച പൂർണമായ വിവരങ്ങൾ ഏജന്റുമാർക്ക് തത്സമയം ഇതിൽ ലഭ്യമായിരിക്കും.
വ്യത്യസ്ത ജി.ഡി.എസ് ദാതാക്കൾ, കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങളുമായി സംയോജനം എന്നിവയിലൂടെ സമാനതകളില്ലാത്ത ഫ്ലൈറ്റ് കണക്റ്റിവിറ്റി ഈ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എമിറേറ്റ്സിന്റെ എൻ.ഡി.സി സ്വീകരിക്കുന്ന യു.എ.ഇയിലെ ആദ്യ പ്ലാറ്റ്ഫോമുകളിൽ ഒന്നാണിത്.സ്മാർട്ട് ഏജന്റ് മാനേജ്മെന്റ്, ബൾക്ക് ഇൻവെന്ററി ടൂളുകൾ, ഒരു ചാർട്ടർ മൊഡ്യൂൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിലൂടെ പ്ലാറ്റ്ഫാം സമഗ്രവും എല്ലാം ഒരൊറ്റ സംവിധാനത്തിൽ ലഭിക്കുന്ന യാത്ര ഇക്കോസിസ്റ്റവുമായി മാറുന്നു. രജിസ്റ്റർ ചെയ്യാനും ഡെമോ ബുക്ക് ചെയ്യാനും www.musafirtag.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.