അബൂദബി കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി മുനീർ ചെക്കാലി നിര്യാതനായി

അബൂദബി: പരപ്പനങ്ങാടി സ്വദേശിയും അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറിയുമായ മുനീർ ചെക്കാലി (42) അർബുദ ബാധിതനായി നാട്ടിൽ മരണപ്പെട്ടു. കരളിന് ബാധിച്ച അർബുദ ചികിത്സക്കായി മെയ് 16നാണ് ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്. 

നാട്ടിലെത്തിയ ഉടൻ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിൽസ നടത്തിവരികയായിരുന്നു. അബൂദബി അൽ ഫർദാൻ എക്‌സ്‌ചേഞ്ചിലെ ഐ.ടി വിഭാഗം മേധാവിയായിരുന്നു. 

അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​െൻററിലെ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറായിരുന്നു. കോവിഡ് വ്യാപനത്തിനിടയിൽ അബൂദബി സംസ്ഥാന കെ.എം.സി.സി മെഡിക്കൽ ടീമിനൊപ്പം സജീവമായി പ്രവർത്തിച്ചിരുന്നു.

Tags:    
News Summary - muneer chekkali -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.