മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ അനുവദിച്ച് തുടങ്ങി

അജ്​മാന്‍: ഒന്നിലധികം തവണ യാത്ര ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ യു.എ.ഇ അനുവദിച്ച് തുടങ്ങി. ഒരു വിസിറ്റ് വിസയില്‍ തന്നെ നിരവധി തവണ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് ഇതി‍െൻറ സവിശേഷത. ഒരു തവണ രാജ്യത്തി‍െൻറ പുറത്തേക്ക് പോയാല്‍ സാധാരണ വിസിറ്റ് വിസ ക്യാന്‍സല്‍ ആയിപ്പോകും. ടൂറിസ്​റ്റുകളെ ലക്ഷ്യംവെച്ചുള്ളതാണ് പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ.

നാലായിരം ഡോളറോ തത്തുല്ല്യ തുകയോ ഉള്ള ആറു മാസത്തെ ബാങ്ക് സ്​റ്റേറ്റ്മെൻറ്​, മെഡിക്കല്‍ ഇൻഷുറൻസ്​ എന്നിവ ഈ വിസക്ക് അപേക്ഷികുന്നവര്‍ ഹാജരാക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പി‍െൻറ ഔദ്യോഗിക സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓരോ വര്‍ഷത്തിലും 90 ദിവസം വരെ രാജ്യത്ത് താങ്ങാനാകും.

പിന്നീട് ആവശ്യമെങ്കില്‍ പ്രത്യേക അനുമതിയോടെ അതേ വര്‍ഷം 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും ഈ വിസക്ക് കഴിയും. മൊത്തം അഞ്ച് വര്‍ഷത്തെ കാലാവധിയാണ് ഈ വിസിറ്റ് വിസക്ക് നല്‍കുന്നത്.

നാട്ടിലെ അവധിക്ക് യു.എ.ഇയിലേക്ക് കുടുംബങ്ങളെ കൊണ്ടു വരുന്നവര്‍ക്ക് ഈ വിസ അനുഗ്രഹമാകും എന്നാണ് വിലയിരുത്തുന്നത്. സാധാരണ വിസിറ്റ് വിസക്ക് നല്‍കേണ്ട നിരക്ക് മാത്രമാണ് ഈ വിസക്ക് വരുന്നുള്ളൂ എങ്കിലും നാലായിരം ഡോളറോ തത്തുല്ല്യ തുകയോ ഉള്ള ആറു മാസത്തെ ബാങ്ക് സ്​റ്റേറ്റ്​മെൻറ്​​ സമര്‍പ്പികണം എന്നത് സാധാരണക്കാര്‍ക്ക് ഈ വിസ ലഭിക്കുന്നത്​ ശ്രമകരമാക്കും.

എക്സ്പോ 2020 ആരംഭിച്ചതോടെ ലോകത്തി‍െൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. അഞ്ച് വര്‍ഷത്തേക്കുള്ള വിസിറ്റ് വിസ ഒറ്റയടിക്ക് ലഭ്യമാകുമെന്നതിനാല്‍ ടൂറിസ്​റ്റുകളെ കൂടാതെ രാജ്യത്ത് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവരും കൂടുതലായി ഈ വിസയെ ആശ്രയിക്കും എന്നാണ് കരുതുന്നതെന്ന് അല്‍ മിഹ്റാൻ ട്രാവല്‍സ് ഉടമ നിസാര്‍ പട്ടാമ്പി വ്യക്തമാക്കി.

ട്രാവൽ ഏജൻസികൾക്ക് ഈ വിസക്കുള്ള ക്വാട്ട സംവിധാനം നൽകിയിട്ടില്ല. അപേക്ഷക​െൻറ ബാങ്ക് സ്​റ്റേറ്റ്‌മെൻറുകൾ ഉൾപ്പെടെയുള്ള രേഖകൾ വെബ്‌സൈറ്റുകളിൽ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ കഴിയും.

അപേക്ഷകന് വിസ നൽകണോ വേണ്ടയോ എന്നത് ഇമിഗ്രേഷൻ അതോറിറ്റിയുടെ വിവേചനാധികാരമാണ്. ഈ വിസ ഉപയോഗിച്ച് രാജ്യത്ത് ആദ്യമായി പ്രവേശിച്ച തീയതി മുതലാണ് അഞ്ച് വര്‍ഷത്തെ കാലാവധി കണക്കാക്കുന്നത്.

Tags:    
News Summary - Multiple entry visit visas have been issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.