ദുബൈ: ദുബൈയിൽ സംഘടിപ്പിക്കുന്ന എം.പി വീരേന്ദ്രകുമാർ അനുസ്മരണവും അരങ്ങിൽ ശ്രീധരൻ സ്മൃതിയും പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനത കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ ദുബൈ അൽ നാദയിലെ സെവൻസീസ് ഹോട്ടൽ ബാൾ റൂമിൽ ജൂൺ 29ന് രാവിലെ 10 മുതൽ പരിപാടി നടക്കും. ഗ്രീനോവ 2025 എന്ന പേരിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ രണ്ട് സെമിനാറുകൾ സംഘടിപ്പിക്കും. കൂടാതെ, ഗ്ലോബൽ എക്സലൻസി അവാർഡ് വിതരണവും ചടങ്ങിന്റെ ഭാഗമായിരിക്കും.
സംസ്ഥാന മന്ത്രിമാർ സെഷനുകളിൽ പങ്കെടുക്കും. അനുസ്മരണ സമ്മേളനവും ഇതോടൊപ്പം നടക്കും. എം.പി വീരേന്ദ്രകുമാർ ഗ്ലോബൽ എക്സലൻസി അവാർഡ്, വീരേന്ദ്രകുമാർ സാഹിത്യ അവാർഡ്, അരങ്ങിൽ ശ്രീധരൻ സ്മൃതി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ വേദിയിൽ സമർപ്പിക്കും. പരിപാടിക്കായി വിപുലമായ സംഘാടക സമിതിയും തെരഞ്ഞെടുത്തിട്ടുണ്ട്. സംഘാടകസമിതി കൺവീനറായി ബാബു ടി.ജെ(വയനാട്)യെയും, പ്രോഗ്രാം കോഓഡിനേറ്ററായി ബിനു മനോഹറെയും വിവിധ കമ്മിറ്റി കൺവീനർമാരായി ഇ.കെ ദിനേശൻ, സുനിൽ പാറമ്മൽ, മണി മിത്തൽ, പവിത്രൻ, മനോജ് തിക്കോടി, ഷാജി കൊയിലോത്ത് തുടങ്ങിയവരെയും തെരഞ്ഞെടുത്തു. സംഘാടകസമിതി യോഗം പി.ജി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടെന്നിസൺ ചേന്ദപ്പിള്ളി, ദിവ്യാ മണി, ഇ.കെ. ദിനേശൻ, സുനിൽ മയ്യന്നൂർ, എ.കെ. രാജേഷ്, അനീഷ് വി.എം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.