ഇവൻ മോ​േട്ടാർ ഷോയുടെ പ്രിയപുത്രൻ

ദുബൈ: എവിടെ തിരിഞ്ഞുനോക്കിയാലും അവിടെല്ലാം വണ്ടികൾ പൂത്തുലഞ്ഞു കിടക്കുകയാണെങ്കിലും കുടുംബങ്ങൾ കൂട്ടംകൂടിയത്​ മസ്​ദക്ക്​ മുന്നിലാണ്​. മോ​േട്ടാർ ഷോയിൽ  പുറത്തിറക്കിയ മസ്​ദ സിഎക്​സ്​ ഫൈവ്​ ആയിരുന്നു ആകർഷണം. ശക്​തിയും ഇന്ധനക്ഷമതയും ഒന്നിക്കുന്ന രണ്ടാം തലമുറ സിഎക്​സ്​ ഫൈവിനെ എല്ലാവരും ആഗ്രഹിക്കുന്ന എസ്​യുവി എന്ന വി​ശേഷണത്തോടെയാണ്​ കമ്പനി പുറത്തിറക്കിയത്​. മസ്​ദയുടെ മനോഹരമായ ഡിസൈനും സാ​േങ്കതിക വിദ്യയും മാത്രമല്ല സുരക്ഷാ സവിശേഷതകളും വിശാലമായ ഇൻറീരിയറും കുടുംബങ്ങളെ ആകർഷിക്കുന്നുണ്ട്​. യുഎസ്, യൂറോപ്യൻ ക്രാഷ് ടെസ്​റ്റുകൾ മികച്ച മാർക്കോടെ പാസായാണ്​ സിഎക്​സ്​ ഫൈവ്​ ദുബൈയി​ലേക്ക്​ വന്നത്​. സോൾ റെഡ് ക്രിസ്​റ്റൽ എന്ന്​ പേരിട്ടിരിക്കുന്ന പ്ര​ത്യേകതരം നിറം പൂശിയതോടെ ആകർഷകമായ ഹൈലൈറ്റുകളും ക്രിസ്​റ്റലി​​െൻറ ആഴവും കൂടിച്ചേർന്ന് വാഹനത്തി​​െൻറ നിലവാരം തന്നെ ഉയർന്നു. വൈദ്യുതി വാഹനങ്ങളാണ്​ വാഹനപ്രേമികളുടെ ആകർഷണം.

ഭാവിയെ പ്രതീക്ഷയോടെ കണ്ടാണ്​ നിസാൻ ലീഫ്​ അടക്കമുള്ള വൈദ്യുതി വണ്ടികൾ ഇറക്കിയിരിക്കുന്നതെന്ന്​ മാർക്കറ്റിങ്​ ഒാഫീസർ ഫാദി ഗോസൻ പറയുന്നു. സാധാരണ വാഹനങ്ങൾപോലെ വൈദ്യുതി വാഹനങ്ങൾ നിരത്ത്​ ഭരിക്കാൻ കുറഞ്ഞത്​ 20 വർഷം എടുക്കു​െമന്നാണ് കമ്പനികളുടെ വിലയിരുത്തൽ. പരിസ്​ഥിതിക്ക്​ അനുയോജ്യമായ കുഞ്ഞൻ സിറ്റികാറുകൾ എന്ന നിലയിൽ നിന്ന്​ എല്ലാത്തരത്തിലും ഉപയോഗിക്കാൻ പറ്റുന്ന വാഹനങ്ങളായി വൈദ്യുതി കാറുകൾ മാറിയിട്ടുണ്ട്​. ടെസ്​ലയുടെ വരവാണ്​ ഇൗ മേഖലക്ക്​ കരുത്തേകിയത്​. മോ​േട്ടാർ ഷോയിൽ എത്തിയിരിക്കുന്ന മിക്കവാറും കാർ നിർമാതാക്കളും തങ്ങളുടെ ഇലക്​ട്രിക്​ വാഹനങ്ങളെ പ്രത്യേക പരിഗണന നൽകി പ്രദർശിപ്പിച്ചിട്ടുണ്ട്​. 

Tags:    
News Summary - motorshow-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.