ദുബൈ: കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമം ലംഘിച്ച മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് യു.എ.ഇ സെൻട്രൽ ബാങ്ക് 20 ലക്ഷം ദിർഹം പിഴ ചുമത്തുകയും ലൈസൻസ് പിൻവലിക്കുകയും ചെയ്തു. മാലിക് എക്സ്ചേഞ്ചിനെതിരെയാണ് നടപടി. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമവും ഭീകര സംഘടനകൾക്ക് ധനസഹായം തടയൽ നിയമവും അനുസരിച്ച് സ്ഥാപനത്തിന്റെ പേര് ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് നീക്കിയതായും സെൻട്രൽ ബാങ്ക് അറിയിച്ചു. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ചട്ട ലഘനങ്ങൾ സെൻട്രൽ ബാങ്ക് കണ്ടെത്തിയിരുന്നു.
യു.എ.ഇയിലെ നിയമങ്ങൾ പാലിക്കാൻ എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങളും ഉടമകളും ജീവനക്കാരും ബാധ്യസ്ഥരാണെന്ന് ബാങ്ക് വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളിൽ സെൻട്രൽ ബാങ്ക് സ്ഥിരമായി പരിശോധനയും അന്വേഷണവും നടത്തിവരുന്നുണ്ട്. രണ്ടുദിവസം മുമ്പ് സമാനമായ കേസിൽ യാസ് തകാഫുൽ എന്ന സ്ഥാപനത്തിന്റെ ലൈസൻസും സെൻട്രൽ ബാങ്ക് പിൻവലിച്ചിരുന്നു. ജൂലൈ 11ന് അൽ ഖസാന ഇൻഷുറൻസ് കമ്പനിക്കെതിരെയും നടപടിയെടുത്തു. മാർച്ചിൽ അഞ്ച് ബാങ്കുകൾക്കായി സെൻട്രൽ ബാങ്ക് ചുമത്തിയത് 26.2 ലക്ഷം ദിർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.