Posted On
date_range Updated On
date_range കേരളത്തിലെ വിമാന-മഴക്കെടുതി ദുരന്തങ്ങളിൽ അനുശോചനമറിയിച്ച് ശൈഖ് മുഹമ്മദ്
ദുബൈ: കരിപ്പൂർ വിമാന ദുരന്തത്തിലും വെള്ളപ്പൊക്ക കെടുതിയിലും അനുശോചനമറിയിച്ച് യു.എ.ഇ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാനാണ് അനുശോചനം അറിയിച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം സന്ദേശമയച്ചു. ഇന്ത്യൻ ജനതക്ക് രാജ്യത്തിെൻറ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ് ഈ ദുരിത കാലത്ത് ഞങ്ങളുടെ പ്രാർഥനകൾ എപ്പോഴുമുണ്ടാകുമെന്നും അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര പങ്കാളികളായ യു.എ.ഇ മുൻവർഷങ്ങളിൽ കേരളം പ്രളയക്കെടുതി നേരിട്ട വേളകളിലും ഐക്യദാർഢ്യവും സഹായവുമായി മുന്നോട്ടു വന്നിരുന്നു.
അറബിക്കും ഇംഗ്ലീഷിനും പുറമെ ഇന്ത്യൻ ഭാഷകളിലും അനുശോചന സന്ദേശം ട്വീറ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.