ദുബൈ: പ്രവാസി മലയാളികളിൽ ആവേശം വിതറാൻ വീണ്ടുമെത്തുന്ന 'മ്മടെ തൃശൂർപൂരം'ഞായറാഴ്ച. കൊടിയേറ്റം, ഇരുകോൽ പഞ്ചാരിമേളം, മഠത്തിൽവരവു പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടിമേളം, കുടമാറ്റം, ഘോഷയാത്ര, ലൈവ് ബാൻഡ്, കൊടിയിറക്കം എന്നിവ പൂരപ്പറമ്പിൽ അരങ്ങേറും. പ്ലാറ്റിനം ലിസ്റ്റ് ടിക്കറ്റ്സ് (https://platinumlist.net/) എന്ന ഓൺലൈൻ സൈറ്റിലൂടെ ടിക്കറ്റുകൾ ലഭ്യമാണ്. സിംഗ്ൾ എൻട്രി ടിക്കറ്റിന് 60 ദിർഹമും നാലു പേർക്ക് എൻട്രി ലഭിക്കുന്ന ഗ്രൂപ് ടിക്കറ്റിന് 210 ദിർഹമുമാണ് നിരക്ക്.
ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് ഒരുക്കുന്ന പൂരം ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് അരങ്ങേറുക. 100ലധികം വാദ്യകലാകാരന്മാരെ അണിനിരത്തി പത്മശ്രീ ജേതാവ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മട്ടന്നൂർ സ്പെഷൽ ഇരുകോൽ പഞ്ചാരിമേളവും പ്രവാസലോകത്ത് ആദ്യമായി പഞ്ചവാദ്യം അവതരിപ്പിക്കാനായി എത്തുന്ന പാറമേക്കാവിന്റെ പ്രമാണം വഹിക്കുന്ന പറക്കാട് തങ്കപ്പൻ മാരാരുടെ മേജർ സെറ്റ് പഞ്ചവാദ്യവും ഇത്തവണ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
100ലധികം കലാകാരന്മാരെ അണിനിരത്തി പത്മശ്രീ ജേതാവ് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ അരങ്ങേറുന്ന ഇലഞ്ഞിത്തറ പാണ്ടിമേളം മറ്റൊരു പ്രധാന ആകർഷണമാകും. സൂരജ് സന്തോഷും നിത്യ മാമനും ഒരുമിക്കുന്ന ലൈവ് ബാൻഡ് മ്യൂസിക് നൈറ്റും പൂര നഗരിയിലെത്തും. കേളി, കാളകളി, ഘോഷയാത്ര, റോബോട്ടിക് ആനകൾ, തൃശൂർ കോട്ടപ്പുറം ദേശം പുലികളി, കരിയന്നൂർ സഹോദരങ്ങളുടെ നാദസ്വരമേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും ആസ്വദിക്കാം. നിക്കായ് ആണ് 'മ്മടെ പൂര'ത്തിന്റെ ടൈറ്റിൽ സ്പോൺസർ. ജി.ആർ.ബി പ്യൂവർ ഗീ, ഇഗ്ലൂ ഐസ്ക്രീംസ്, ഫിൽമി, ആഡ്സ്പീക് ഇവന്റ്സ്, ഹോട്പാക്ക് തുടങ്ങിയവ അസോസിയേറ്റ് സ്പോൺസർമാരാണ്. ബാക്ക് വാട്ടേഴ്സ് റസ്റ്റാറന്റ് ഉമ്മുൽഖുവൈനാണ് റസ്റ്റാറന്റ് പാർട്ണർ. 'ഗൾഫ് മാധ്യമം', ഹിറ്റ് 96.7, ഡെയ്ലി ഹണ്ട്, സീ കേരളം, എഡിറ്റോറിയൽ എന്നിവയാണ് മീഡിയ പാർട്ണർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.