‘മിഴികളിൽ’ സംഗീത ആൽബത്തി​െൻറ അബൂദബിയിൽ നടന്ന പ്രകാശനം 

'മിഴികളിൽ' സംഗീത ആൽബം പ്രകാശനം ചെയ്​തു

അബൂദബി: 'മിഴികളിൽ' സംഗീത ആൽബത്തി​െൻറ പ്രകാശനം അബൂദബിയിൽ നടന്നു. ലീഗൽ കൺസൾട്ടൻറ്​ അഡ്വ. അലി മൊഹ്സിൻ സാലിഹ് സുവൈദാൻ അൽ അമേരി, അബൂദബി കെ.എം.സി.സി പ്രസിഡൻറ്​ ഷുക്കൂറലി കല്ലുങ്ങൽ എന്നിവർ ചേർന്ന്​ പ്രകാശനം നിർവഹിച്ചു.

അഡ്വ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകരായ അനിൽ സി. ഇടിക്കുള, സമീർ കല്ലറ എന്നിവർ സംസാരിച്ചു. അബൂദബി മോഡൽ സ്‌കൂൾ പ്രധാന അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ഹസീന ബീഗം ആണ് വരികൾ എഴുതിയത്. പിന്നണി ഗായിക ചന്ദന പവിത്രനാണ് ഗാനം ആലപിച്ചത്. സംഗീത സംവിധായകരായ സതീഷ്, വിനോദ് എന്നിവർ സംഗീത സംവിധാനം നിർവഹിച്ചു. കേരളത്തിലും അബൂദബിയിലുമാണ് ചിത്രീകരിച്ചത്. പ്രണയം പ്രമേയമാക്കിയ 'ശലഭമഴ' ആണ് ഡോ. ഹസീന ബീഗത്തി​െൻറ ആദ്യ ആൽബം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.