ദുബൈ: സുസ്ഥിര വികസനത്തിന്റെ അടിത്തറ പരസ്പര സ്നേഹ സൗഹാർദത്തിലൂടെയാണെന്ന് കേരള പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) യു.എ.ഇ ദേശീയതലത്തിൽ സംഘടിപ്പിച്ച ‘ഹാർമണി കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര സ്നേഹത്തോടെയുള്ള കേരള പശ്ചാത്തലം മായ്ച്ചുകളയാൻ ചില കോണുകളിൽനിന്ന് ശ്രമങ്ങൾ വരുന്ന സാഹചര്യത്തിൽ ‘സ്നേഹ കേരളം’ എന്ന ആശയം കൂടുതൽ പ്രചരിപ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ സ്നേഹനിർഭര ആതിഥേയമര്യാദ അടക്കമുള്ള പ്രത്യേകതകൾ ലോക ടൂറിസം മാപ്പുകളിൽ നമ്മെ പ്രത്യേകം അടയാളപ്പെടുത്താൻ കാരണമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മുതൽ മാർച്ച് വരെ ഐ.സി.എഫ് നടത്തിവരുന്ന ‘സ്നേഹ കേരളം; പ്രവാസത്തിന്റെ കരുതൽ’ കാമ്പയിന്റെ ഭാഗമായാണ് ‘സുസ്ഥിര വികസനത്തിന്റെ അടിത്തറ’ വിഷയത്തിൽ കോൺക്ലേവ് വെബിനാർ സംഘടിപ്പിച്ചത്. എസ്.വൈ.എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഹ്മത്തുള്ള സഖാഫി എളമരം വിഷയം അവതരിപ്പിച്ചു. യു.എ.ഇ നാഷനൽ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അധ്യക്ഷത വഹിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, അബൂദബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, ലോക കേരള സഭ അംഗവും ഐ.സി.എഫ് ഇന്റർനാഷണൽ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരി, പ്രസിഡന്റ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി നിസാർ കാമിൽ സഖാഫി, സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, നാഷനൽ സെക്രട്ടറി ഹമീദ് പരപ്പ, സെക്രട്ടറിമാരായ അബ്ദുൽ നാസർ കൊടിയത്തൂർ, സാബിത്ത് വാടിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.