ദുബൈ: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെയെത്തുന്ന വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യമായ എല്ലാ ചികിത്സകളും പ്രത്യേകം ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.
തൊഴില്‍ നഷ്ടപ്പെട്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജുകളും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും പരിശോധനാ സൗകര്യങ്ങളും ചികിത്സയും ലഭ്യമാക്കണമെന്ന ഡോ. ആസാദ് മൂപ്പെൻറ നിര്‍ദ്ദേശം നടപ്പാക്കാൻ സജ്ജമായതായി ക്ലസ്റ്റര്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
കൊറോണ പരിശോധന സൗകര്യമുള്ള കേരളത്തിലെ ഏക സ്വകാര്യ ആശുപത്രിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എന്നതിനാല്‍ ഔദ്യോഗിക തലത്തിലും പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നും ലഭിച്ച പ്രത്യേക അഭ്യര്‍ത്ഥനകളെ മാനിച്ചാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയത് എന്ന് ഫര്‍ഹാന്‍ യാസിന്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അറിയുന്നതിന് 7025767676, 9061282398, 8157885111 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.