അബൂദബി: സൈനിക ബിരുദദാന ചടങ്ങിൽ പെങ്കടുത്ത അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആയിരക്കണക്കിന് സൈനികരിൽനിന്ന് സല്യൂട്ട് സ്വീകരിച്ചു. അബൂദബിയിലെ സായിദ് മിലിട്ടറി സിറ്റിയിൽ നടന്ന പരിപാടിയിൽ തുറന്ന സൈനിക വാഹനത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് സൈനികനിര പരിശോധിച്ച് സഞ്ചരിക്കുകയും ചെയ്തു. രാഷ്ട്ര സേവനത്തിനുള്ള ആഹ്വാനത്തോട് പ്രതികരിച്ച യുവാക്കളും യുവതികളുമടങ്ങിയ ഇൗ ഇമാറാത്തി സംഘത്തെ കുറിച്ച് സന്തോഷിക്കാനും അഭിമാനിക്കാനും വകയുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു. ആദരവിെൻറയും ആത്മാർഥതയുടെയും ദേശീയ സന്ദേശമാണ് സൈനികർ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.