തിരൂരങ്ങാടി കെ.എം.സി.സിയുടെ നബിദിന പരിപാടിയിൽനിന്ന്
‘സ്നേഹദൂതിന്‍റെ വസന്തകാലം’ മീലാദ് സമ്മേളനം
ദുബൈ: ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹദൂതിന്‍റെ വസന്തകാലം’ -എന്ന പേരിൽ പ്രവാചക പ്രകീർത്തന സദസ്സും മൗലീദ് സമ്മേളനവും സംഘടിപ്പിച്ചു. അബൂഹൈലിലെ ദുബൈ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ നൗഫൽ വാഫി ഉദ്ബോധന പ്രസംഗം നടത്തി.
തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി മതകാര്യ വിഭാഗം ചെയർമാൻ യാഹു ഹാജി തെന്നല അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വി.സി. സൈതലവി സംസാരിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ കെ.പി.എ. സലാം, ആർ. സുക്കൂർ, പി.വി. നാസർ, ജില്ല സെക്രട്ടറി എ.പി. നൗഫൽ എന്നിവരും ജില്ല ഭാരവാഹികളായ ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, കരീം കാലടി, സകീർ പാലത്തിങ്ങൽ, ഇബ്രാഹിം വട്ടങ്കുളം, ഹംസ ഹാജി മാട്ടുമ്മൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ടീം ദർവിഷ് അവതരിപ്പിച്ച മനോഹരമായ ഖവ്വാലിയും പരിപാടിയുടെ ഭാഗമായി അരങ്ങേറി. മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ജബ്ബാർ ക്ലാരി സ്വാഗതവും സെക്രട്ടറി സാബിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.