ജൂൺ 15 മുതൽ തൊഴിലാളികൾക്ക്​ ഉച്ച വിശ്രമം

അബൂദബി: കടുത്ത ചൂട്​ കാരണം ജൂൺ 15 മുതൽ സെപ്​റ്റംബർ 16 വരെ തൊഴിലാളികൾക്ക്​ ഉച്ചവിശ്രമം അനുവദിച്ച്​ മാനവ വിഭവശേഷി^സ്വകാര്യവത്​കരണ മന്ത്രാലയം ഉത്തരവിട്ടു. നേരിട്ട്​ വെയിലേൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നവർക്ക്​ ഉച്ചക്ക്​ 12.30 മുതൽ മൂന്ന്​ വരെയാണ്​ വിശ്രമം അനുവദിച്ചത്​. തുടർച്ചയായ പതിമൂന്നാം വർഷമാണ്​ മന്ത്രാലയം ഉച്ചവിശ്രമ നിയമം കൊണ്ടുവരുന്നത്​.
നിയമം ലംഘിക്കുന്ന കമ്പനികൾ ഒരു തൊഴിലാളിക്ക്​ 5,000 ദിർഹം എന്ന തോതിൽ പിഴ അടക്കേണ്ടി വരും. കൂടുതൽ തൊഴിലാളികൾ ഉൾപ്പെട്ട നിയമലംഘനമാണെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴ. കമ്പനിയെ തരം താഴ്​ത്തുന്നതിലേക്കും പ്രവർത്തനം വിലക്കുന്നതിലേക്കും ശിക്ഷ നീളാനും സാധ്യതയുണ്ട്​.
നിയമപ്രകാരം ജോലി സമയം രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട്​ ഷിഫ്​റ്റുകളിലായി വിഭജിക്കും. മൊത്തം ജോലിസമയം എട്ട്​ മണിക്കൂറായിരിക്കും. ഇതിലധികം സമയം ജോലി ചെയ്യിച്ചാൽ അധിക സമയ ജോലിയായി കണക്കാക്കി പ്ര​േത്യക ആനുകൂല്യം നൽകണം. സാധാരണ ജോലിസമയത്തിനുള്ള കൂലിക്കൊപ്പം 25 ശതമാനമാണ്​ അധികം നൽകേണ്ടത്.
രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലാണ്​ അധിക സമയ ജോലി ചെയ്യിക്കുന്നതെങ്കിൽ 50 ശതമാനം കൂലിയാണ്​ കൂടുതൽ നൽകേണ്ടത്​.
ജോലിക്കാർക്ക്​ ആവശ്യമായ ആരോഗ്യ കിറ്റുകളും ​േബാധവത്​കരണ ലഘുലേഖകളും മുടങ്ങാതെ നൽകണമെന്ന്​ തൊഴിലുടമകളെ മന്ത്രാലയം ഉണർത്തി. ജോലി തുടർച്ചയായി ചെയ്യേണ്ടുന്ന പ്ര​േത്യക സാഹചര്യത്തിൽ ആരോഗ്യ അതോറിറ്റി ശിപാർശ ചെയ്യുന്ന സാധനങ്ങൾ ജോലിക്കാർക്ക്​ ലഭ്യമാക്കണം. പ്രാഥമിക ചികിത്സാ സൗകര്യം, എയർകണ്ടീഷനുകൾ, വെയിലിനെ തടയുന്ന സംവിധാനം, തണുത്ത വെള്ളം എന്നിവ നിർബന്ധമാണ്​.
മറ്റൊരു ദിവ​സത്തേക്ക്​ മാറ്റിവെക്കാനാകാത്ത കീൽ മിശ്രിത കോൺക്രീറ്റിങ്​ പോലുള്ള പ്രവൃത്തികൾ, ജലവിതരണ പൈപ്പുകൾ, അഴുക്കുചാൽ, വൈദ്യുതിലൈൻ, വാതക^പെ​േ​ട്രാളിയം പൈപ്പുകൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾ പോലുള്ള അടിയന്തര ജോലികൾ എന്നിവയെ ഉച്ചവിശ്രമ നിയമത്തിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

Tags:    
News Summary - midday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.