Posted On
date_range Updated On
date_range ദുബൈയിൽ മെട്രോ നിർത്തി; ബസ് യാത്ര സൗജന്യം
ദുബൈ: രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയ ദുബൈയിൽ മെട്രോ, ട്രാം സർവീസുകൾ രണ്ടാഴ്ചത്തേക്ക ് സർവീസ് നിർത്തിവെച്ചു. എന്നാൽ, അനുമതിയോടെ പുറത്തിറങ്ങുന്നവർ ബസുകളിൽ യാത്ര സൗജന്യമാക്കി.
ഇതിന് പുറമെ ടാക്സികളിൽ 50 ശതമാനം നിരക്കിളവും ഏർപെടുത്തി. ദേശീയ അണുവിമുക്തമാക്കൽ യജ്ഞം നീട്ടിയതോടെയാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) തീരുമാനം.
നേരത്തെ, മെട്രോ യാത്രക്കാർക്ക് നിയന്ത്രണം ഏർപെടുത്തിയിരുന്നു. കൃത്യമായ അകലത്തിൽ മാത്രമെ യാത്രക്കാരെ അനുവദിച്ചിരുന്നുള്ളു. മെട്രോയുടെ യാത്രാ സമയം രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയായി പരിമിതപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർവീസ് പൂർണമായും നിർത്തിവെക്കുന്നത്. ഒാരോ സർവീസ് കഴിയുേമ്പാഴും അണുവിമുക്തമാക്കിയ ശേഷമാണ് മെട്രോ സർവീസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.