ഖത്തർ ഗതാഗത മന്ത്രി അബൂദബിയിൽ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: യു.എ.ഇയിലെത്തിയ ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽ ഥാനിയെ പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിച്ചു. ഗതാഗത, അടിസ്ഥാന സൗകര്യ മേഖലകളിലെ സഹകരണവും അറിവ് കൈമാറ്റവും വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
പരസ്പരം പങ്കുവെക്കുന്ന ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും നേട്ടങ്ങൾ നൽകുന്നതിനുമുള്ള ലക്ഷ്യത്തോടെ, നിരവധി പ്രധാന മേഖലകളിൽ സഹകരണ സാധ്യത ഇരുപക്ഷവും ചർച്ച ചെയ്തു. യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി, അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷറാഫ, ഇത്തിഹാദ് റെയിൽ സി.ഇ.ഒ ഷാദി മലക് തുടങ്ങി ഇരു രാജ്യങ്ങളിലെയും നിരവധി ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.