ദുബൈ കെ.എം.സി.സി പത്താംതരം തുല്യത പരീക്ഷയുടെ എട്ടാമത് ബാച്ച് പഠിതാക്കളുടെ സൗഹൃദ സംഗമം
ദുബൈ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിെൻറയും സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ കേരള പരീക്ഷ ഭവെൻറ നേതൃത്വത്തിൽ ദുബൈ കെ.എം.സി.സി നടത്തുന്ന പത്താംതരം തുല്യത പരീക്ഷയുടെ എട്ടാമത് ബാച്ച് പഠിതാക്കളുടെ സൗഹൃദ സംഗമം ദുബൈ അൽ ബർഹ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ചു.
ഏഴു വർഷമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ 600ഓളം പഠിതാക്കൾ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.മൈ ഫ്യൂചർ (എജുക്കേഷൻ വിങ്) ചെയർമാൻ റയീസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സീനിയർ സെക്രട്ടറി അഡ്വ. സാജിദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഒ.കെ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സാക്ഷരത മിഷൻ കൺവീനർ ഷഹീർ കൊല്ലം സ്വാഗതവും യാഹ്ഖൂബ് ഹുദവി പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.