Posted On
date_range Updated On
date_range 13 ടൺ മെഡിക്കൽ ഉപകരണങ്ങൾ യു.എ.ഇ കസാക്കിസ്ഥാനിലെത്തിച്ചു
അബൂദബി: കോവിഡ്-19 പകർച്ച വ്യാധിയിൽ ദുരിതമനുഭവിക്കുന്നവർക്കായി 13 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി യു.എ.ഇയിൽ നിന്ന് ഇത്തിഹാദിെൻറ ചരക്കു വിമാനം കസാക്കിസ്ഥാനിലേക്ക് പറന്നു. പതിനായിരത്തിലധികം ആരോഗ്യ വിദഗ്ധർക്ക് പ്രയോജനം ലഭിക്കുന്ന വൈദ്യ ഉപകരണങ്ങളാണ് യു.എ.ഇ കയറ്റി അയച്ചതിൽ ഏറെയും. കോവിഡ് പ്രതിസന്ധി ബാധിച്ച രാജ്യങ്ങൾക്ക് പിന്തുണ നൽകാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് കസാക്കിസ്ഥാനിലെ യു.എ.ഇ സ്ഥാനപതി ഡോ. മുഹമ്മദ് അഹമ്മദ് ബിൻ സുൽത്താൻ അൽ ജാബർ പറഞ്ഞു.കോവിഡ് വൈറസ് വ്യാപനത്തിെൻറ തുടക്കം മുതൽ ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തിൽ യു.എ.ഇ ഒട്ടേറെ രാജ്യങ്ങൾക്ക് സഹായമെത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.