അബൂദബി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ കെ.എം.സി.സി യും അഹല്യ ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച ഹൃദയപരിശോധനാ ക്യാമ്പ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡൻറ് കള്ളപ്പാട്ടിൽ അബു ഹാജി ഉദ്ഘാടനം ചെയ്തു. വിശ്രമമില്ലാത്ത ദിനചര്യശീലമാക്കിയ പ്രവാസി സമൂഹം സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധവാൻമാരാവുന്നതും രോഗങ്ങളെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ ശീലിക്കുന്നതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ തുടങ്ങി രാത്രി ഒമ്പതു വരെ നീണ്ട ക്യാമ്പിൽ നൂറിലേറെ പേർക്ക് പരിശോധനയും വൈദ്യ നിർദേശങ്ങളും നൽകി. ജന. സെക്രട്ടറി ഹിദായത്തുല്ല, മരക്കാർ , നൗഷാദ് തൃപ്രങ്ങോട് , അബ്ദുറഹ്മാൻ കൂട്ടായി ,അബു ഹാജി താനൂർ , കാദർ പൊന്നാനി, ഹംസ പൊന്മുണ്ടം, അബ്ദുറഹ്മാൻ ഒതുക്കുങ്ങൽ ,അബ്ദുൽ വഹാബ് റഹ്മാനി എന്നിവർ സംസാരിച്ചു. ബിലാൽ ആലുവ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.