ഷാര്‍ജ: മലയാള മനസിെൻറ ഇമ്പമായി മാറിയ ഇശലുകള്‍ ഷാര്‍ജ എക്സ്പോസെൻററില്‍ കുളിര് മഴയായി പെയ്തിറങ്ങിയപ്പോള്‍ ആസ്വദക മനസില്‍ ശവ്വാലമ്പിളിയും പതിനാലാം രാവും ഒന്നിച്ചുദിച്ച സന്തോഷം. മോയിൻകുട്ടി വൈദ്യർ മുതൽ തൊട്ട് ഒ.എം. കരുവാരകുണ്ട് വരെയുള്ള പ്രതിഭകളുടെ തനത് ഇശലുകള്‍ സത്ത് ഒട്ടും നഷ്ടപ്പെടുത്താതെ മാപ്പിളപ്പാട്ടിെൻറ സുല്‍ത്താന്‍ കെ.ജി. മാര്‍ക്കോസ്, വിളയില്‍ ഫസീല, രഹ്ന, അഫ്സല്, ആദില്‍ അത്തു, ഷംഷാദ്, തീര്‍ത്ഥ തുടങ്ങിയ പ്രതിഭകള്‍ പാടി തിമര്‍ത്തപ്പോള്‍ ആസ്വദകരുടെ കൈകളില്‍ താളം പെരുകി. മാപ്പില്ലാ പാട്ടുകള്‍ പെരുകുന്ന കാലത്ത് തനത് മാപ്പിളപ്പാട്ടുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞ സന്തോഷം സദസ് പങ്ക് വെച്ചു. ഒപ്പന, കോല്‍ക്കളി എന്നീ കലാരൂപങ്ങളുടെ അത്മാവായ ഇശലുകളോടൊപ്പം പടപ്പാട്ടുകള്‍ ഹരം പകരാനെത്തി. കിസ്സയും കെസ്സും അലിഞ്ഞ് ചേര്‍ന്ന അമ്പിളി കീറില് ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും വന്നിറങ്ങി ഇഷ്ക്കിെൻറ പിരിശം പകര്‍ന്നു. പാട്ടിെൻറ ഇടക്ക് പാട്ട് വിശേഷങ്ങളുമായി സ്ക്രീനില്‍ മലയാളത്തിെൻറ പൊന്നുമ്മമാരായി മാറിയ, സുഡാനി ഫ്രം നൈ ച്ചത'് എന്ന് തുടങ്ങുന്ന ഗാനം അഫ്സലിെൻറ ശബ്ദത്തില്‍ ഒഴുകിയപ്പോള്‍ മഴ നനഞ്ഞ നിലാവായി. നൂറ് കണക്കിന് കാണികള്‍ തിങ്ങി നിറഞ്ഞ സദസിന് ചെറിയ പെരുന്നാള്‍ വിരുന്നായി മാറുകയായിരുന്നു, മലയാളിയുടെ ശബ്ദമായി മാറിയ മീഡിയാവണ്‍ ഒരുക്കിയ പെരുന്നാള്‍ മേളം.
തപാല്‍ പെട്ടി വീണ്ടും തുറന്ന് കത്ത് പാട്ടിെൻറ ഈരടികള്‍
ഷാര്‍ജ: കത്ത് കാത്തിരുന്ന പ്രവാസ ലോകത്തേക്ക് വീണ്ടും കൂട്ടി കൊണ്ട് പോകുകയായിരുന്നു മീഡീയാ വണ്‍ പെരുന്നാള്‍ മേളം. എസ്.എ. ജമീലിനെ പോലുള്ള പ്രതിഭകള്‍ മലയാളത്തിന് പകര്‍ന്ന കത്ത് പാട്ടുകള്‍ യുവതലമുറക്ക് ഹരമായി. ആദ്യകാല പ്രവാസികള്‍ പ്രിയതമക്ക് അയച്ച കത്തുകള്‍ ചേര്‍ത്ത് വെച്ചാല്‍ മലയാളത്തിലെ ഏറ്റവും വലിയ പ്രണയ കാവ്യമായി അത് മാറും. ബര്‍ദുബൈയിലെ അബറ തീരത്തെ പോസ്റ്റാഫീസിെൻറ തിണ്ണയില്‍ കാത്ത് കാത്തിരുന്ന ആ കാലം ഇന്നും മറക്കാത്ത പ്രവാസികള്‍ ഇവിടെയുണ്ട്. കാത്തിരിപ്പും വിരഹവും പ്രണയവും എല്ലാം കൂടി കലര്‍ന്ന ആ കത്തുകള്‍ കലര്‍പ്പില്ലാത്ത പ്രണയ കാവ്യങ്ങളായിരുന്നു. ആ കാലത്തെ വര്‍ണിക്കുന്ന ഗാനങ്ങളുടെ പ്രത്യേക നിര തന്നെയുണ്ടായിരുന്നു പെരുന്നാള്‍ മേളത്തിന് പെരുക്കം പകരാന്‍.
കലേഷും കലകളും പകര്‍ന്നു പെരുന്നാള്‍ രുചി മേളം
ഷാര്‍ജ: മലയാളികളുടെ പ്രിയ കല്ലുവും മാപ്പിള കലകളും അറബ് നാടോടി നൃത്തങ്ങളും നിറഞ്ഞാടിയപ്പോള്‍ ഷാര്‍ജ എക്സ്പോ സെൻററില്‍ പതിനാലാം രാവുദിച്ചു. പുതുമയുള്ള മത്സരങ്ങളുമായാണ് രാജ് കലേഷ് കാണികളെ കൈയിലെടുത്തത്. യുവപ്രതിഭകളുടെ ഇമ്പമാര്‍ന്ന ഇശലുകള്‍ ഇളം തെന്നലായി പുറത്തേക്കിറങ്ങിയതോടെ വൈകീട്ട് അഞ്ച് മണിക്ക് തന്നെ ഷാര്‍ജ മംസാര്‍ കോര്‍ണിഷിലെ കുഞ്ഞലകള്‍ കെസുപ്പാട്ടിന് കുട്ടി സഞ്ചി കിലുക്കി പാടാന്‍ തുടങ്ങിയിരുന്നു. തനത് മാപ്പിളപ്പാട്ടിെൻറ ഈരടികള്‍ പെയ്തിറങ്ങിയ വേദിയില്‍ അറബ് പരമ്പരാഗത നൃത്തമായ അയാലയുമായി പ്രതിഭകളെത്തി. പലര്‍ക്കും മനസില്‍ സൂക്ഷിച്ച് വെച്ച കലകള്‍ പുറത്തെടുക്കാനുള്ള വേദിയുമായി പതിനാലാം രാവ്.
തപാല്‍ പെട്ടി വീണ്ടും
തുറന്ന് കത്ത്
പാട്ടിെൻറ ഈരടികള്‍
ഷാര്‍ജ: കത്ത് കാത്തിരുന്ന പ്രവാസ ലോകത്തേക്ക് വീണ്ടും കൂട്ടി കൊണ്ട് പോകുകയായിരുന്നു മീഡീയാ വണ്‍ പെരുന്നാള്‍ മേളം. എസ്.എ. ജമീലിനെ പോലുള്ള പ്രതിഭകള്‍ മലയാളത്തിന് പകര്‍ന്ന കത്ത് പാട്ടുകള്‍ യുവതലമുറക്ക് ഹരമായി. ആദ്യകാല പ്രവാസികള്‍ പ്രിയതമക്ക് അയച്ച കത്തുകള്‍ ചേര്‍ത്ത് വെച്ചാല്‍ മലയാളത്തിലെ ഏറ്റവും വലിയ പ്രണയ കാവ്യമായി അത് മാറും. ബര്‍ദുബൈയിലെ അബറ തീരത്തെ പോസ്റ്റാഫീസിെൻറ തിണ്ണയില്‍ കാത്ത് കാത്തിരുന്ന ആ കാലം ഇന്നും മറക്കാത്ത പ്രവാസികള്‍ ഇവിടെയുണ്ട്. കാത്തിരിപ്പും വിരഹവും പ്രണയവും എല്ലാം കൂടി കലര്‍ന്ന ആ കത്തുകള്‍ കലര്‍പ്പില്ലാത്ത പ്രണയ കാവ്യങ്ങളായിരുന്നു. ആ കാലത്തെ വര്‍ണിക്കുന്ന ഗാനങ്ങളുടെ പ്രത്യേക നിര തന്നെയുണ്ടായിരുന്നു പെരുന്നാള്‍ മേളത്തിന് പെരുക്കം പകരാന്‍. ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.