മീഡിയവൺ ഗ്രോ ഗ്ലോബൽ ഫിൻടോക് സെമിനാർ സാമ്പത്തിക വിദഗ്ധൻ കെ.വി. ഷംസുദ്ദീൻ
ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: മീഡിയവൺ ഷാർജയിൽ ഒരുക്കിയ ഗ്രോ ഗ്ലോബൽ ഫിൻടോക് സെമിനാർ യു.എ.ഇ നികുതിഘടന സംബന്ധിച്ച ക്രിയാത്മക ചർച്ചകളുടെ വേദിയായി. നികുതി സംബന്ധിച്ച നിക്ഷേപകരുടെ സംശയങ്ങൾക്ക് മേഖലയിലെ വിദഗ്ധർ മറുപടി നൽകി.
കോർപറേറ്റ് നികുതിയുടെ സങ്കീർണമായ വിവിധ വശങ്ങൾ ചർച്ചചെയ്ത സെമിനാറിൽ നിക്ഷേപകരും കമ്പനി ഉടമകളും ഉൾപ്പെടെ നൂറ്റമ്പതോളം പേർ പങ്കെടുത്തു.
ബിസിനസ് അഡ്വൈസ് സ്ഥാപനമായ ഹുസൈൻ അൽ ഷംസിയിലെ സി.എ സമീർ പി.എം, സി.എ മുഹമ്മദ് സലീം അറക്കൽ, സി.എ ഫൈസൽ സലീം എന്നിവർ നികുതിയുമായി ബന്ധപ്പെട്ട സെഷനുകൾക്ക് നേതൃത്വം നൽകി. ഷാർജ പുൾമാൻ ഹോട്ടലിൽ നടന്ന സെമിനാർ സാമ്പത്തിക വിദഗ്ധൻ കെ.വി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് അധ്യക്ഷത വഹിച്ചു.
ജി.സി.സി ഓപറേഷൻ ജനറൽ മാനേജർ സവ്വാബ് അലി, ജി.സി.സി എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.