ദുബൈ: യു.എ.ഇയിൽ കോർപറേറ്റ് ടാക്സ് നിലവിൽ വന്ന സാഹചര്യത്തിൽ നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ മീഡിയവൺ അവസരമൊരുക്കുന്നു. ഈമാസം 23ന് ദുബൈയിൽ സംഘടിപ്പിക്കുന്ന ഗ്രോഗ്ലോബൽ-ഫിൻടോക്കിൽ ഈരംഗത്തെ വിദഗ്ധർ യു.എ.ഇയിലെ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സംവദിക്കും. മൂന്നു മണിക്കൂർ നീളുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. നികുതിയധിഷ്ഠിത സമ്പദ്ഘടനയിലേക്ക് യു.എ.ഇ ചുവടുമാറ്റുമ്പോൾ രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മീഡിയവൺ ഗ്രോഗ്ലോബൽ ഫിൻടോക്ക് സംഘടിപ്പിക്കുന്നത്.
ജൂൺ 23ന് ദുബൈ അൽനഹ്ദയിലെ ലാവൻഡർ ഹോട്ടലിൽ വൈകീട്ട് മൂന്നു മുതലാണ് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി.‘യു.എ.ഇ കോർപറേറ്റ്സ് ടാക്സും അതിന്റെ ഉദ്ദേശ്യങ്ങളും’ വിഷയത്തിൽ നടക്കുന്ന പരിപാടിയിൽ നികുതി, ധനകാര്യ മേഖലകളിലെ വിദഗ്ധർ വിവിധ സെഷനുകളിൽ സംസാരിക്കും.
നികുതിഘടനയെക്കുറിച്ച് സംസാരിക്കാൻ പ്രമുഖ ചാർട്ടേഡ് അക്കൗണ്ട്സ് സ്ഥാപനമായ ഹുസൈൻ അൽ ശംസിയിലെ വിദഗ്ധരുണ്ടാകും. പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാൻ അവസരമുണ്ടാകും. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്. fintalk.mediaoneonline.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.