മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ ഉൾപ്പെടെയുള്ള നേതാക്കൾ ഏറ്റുവാങ്ങുന്നു. പി.വി. അബ്ദുൽ വഹാബ് എം.പി, മുനവ്വറലി ശിഹാബ് തങ്ങൾ, മീഡിയവൺ-ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ സലീം അമ്പലൻ, പി.എ. ഇബ്രാഹിം ഹാജി തുടങ്ങിയവർ സമീപം
ദുബൈ: കോവിഡ് കാലത്ത് പ്രവാസികൾക്ക് കൈത്താങ്ങായി നിന്നവരെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് പുരസ്കാരം വിതരണം തുടങ്ങി.കോവിഡ് കാലത്ത് പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച യു.എ.ഇ കെ.എം.സി.സി, വർസാനിലെ കോവിഡ് കേന്ദ്രത്തിന് രൂപം നൽകിയ സാമൂഹിക പ്രവർത്തകൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, ദുബൈ ഹെൽത്ത് അതോറിറ്റി അസറ്റ് മാനേജ്മെൻറ് മുൻ ആക്ടിങ് ഡയറക്ടർ മുഹമ്മദ് കമ്പർ മതാർ, വർസാനിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേതൃത്വം നൽകിയ ഡോ. സാക്കിർ കെ. മുഹമ്മദ് എന്നിവരും ബ്രേവ്ഹാർട്ട് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ദുബൈ ഹെൽത്ത് അതോറിറ്റി അസറ്റ് മാനേജമെൻറ് മുൻ ആക്ടിങ് ഡയറക്ടർ മുഹമ്മദ് കമ്പർ മതാർ പുരസ്കാരം ഏറ്റുവാങ്ങുന്നു
മീഡിയവൺ ഉപദേശക സമിതി അംഗം പി.വി. അബ്ദുൽ വഹാബ് എം.പി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാനും കെ.എം.സി.സിയുടെ മറ്റു നേതാക്കളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. പി.വി. അബ്ദുൽ വഹാബ് എം.പി, മുനവ്വറലി ശിഹാബ് തങ്ങൾ, മീഡിയവൺ -ഗൾഫ് മാധ്യമം ജി.സി.സി ഡയറക്ടർ സലിം അമ്പലൻ, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം ഒലയാട്ട്, ചീഫ് പാട്രൻ അഡ്വ. അസ്ലം, പി.എ. ഇബ്രാഹിം ഹാജി എന്നിവർ പുരസ്കാരം വിതരണം ചെയ്തു. മീഡിയവൺ ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ, ബ്രേവ് ഹാർട്ട് അവാർഡിെൻറ സി.എസ്.ആർ പങ്കാളി സൽമാൻ അഹമ്മദ് എന്നിവർ പ്രശംസപത്രം കൈമാറി. മീഡിയവൺ മിഡിൽ ഇൗസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ സ്വാഗതവും ഷബീർ ബക്കർ നന്ദിയും പറഞ്ഞു.
വർസാനിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേതൃത്വം നൽകിയ ഡോ. സാക്കിർ കെ. മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങുന്നു
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി വിഡിയോയിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തു. കെ.എം.സി.സി നേതാക്കളായ നിസാർ തളങ്കര, അഷ്റഫ് പള്ളികണ്ടം, അൻവർ നഹ, ഇബ്രാഹിം എളേറ്റിൽ എന്നിവർ സംസാരിച്ചു. ഡോ. സാക്കിർ കെ. മുഹമ്മദ് വർസാനിലെ ടീമിനെ നയിച്ച മറ്റു ഡോക്ടർമാർക്കൊപ്പം എത്തിയാണ് പുരസ്കാരം സ്വീകരിച്ചത്.
വർസാനിലെ കോവിഡ് കേന്ദ്രത്തിന് രൂപം നൽകിയ സാമൂഹിക പ്രവർത്തകൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ പുരസ്കാരം ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.