ഇന്റര്‍ സ്കൂള്‍ ഫുട്ബാൾ ചാമ്പ്യന്‍ഷിപിൽ ജേതാക്കളായ ഷാർജ ജെംസ് മില്ലേനിയം സ്കൂള്‍
കുട്ടികൾ മെഡ് കെയർ അധികൃതർക്കൊപ്പം
ഷാർജ: മെഡ്കെയര്‍ ഹോസ്പിറ്റലിന്റെയും യു.എ.ഇ സ്കൂള്‍ സ്പോര്‍ട്സ് അസോസിയേഷന്റെയും (യു.എ.ഇ എസ്.യു.എസ്.എഫ്) സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍ സ്കൂള്‍ ഫുട്ബാൾ ചാമ്പ്യന്‍ഷിപ് ഷാര്‍ജയില്‍ സമാപിച്ചു. ഷാര്‍ജ മുവൈലയിലെ മാന്തേന അമേരിക്കന്‍ സ്കൂളിലാണ് രണ്ടാഴ്ച നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ് നടത്തിയത്. ഇന്റര്‍സ്കൂള്‍ ഫുട്ബാൾ ചാമ്പ്യന്‍ഷിപ്പില്‍ ജെംസ് മില്ലേനിയം സ്കൂള്‍ ഷാര്‍ജ ചാമ്പ്യന്മാരായി. ഷാര്‍ജ അമേരിക്കന്‍ പ്രൈവറ്റ് സ്കൂള്‍, അല്‍നൂര്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍, അമേരിക്കന്‍ സ്കൂള്‍ ഓഫ് ക്രിയേറ്റിവ് സയന്‍സ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും റണ്ണര്‍ അപ്പായി. അല്‍നൂര്‍ ഇന്റര്‍നാഷനല്‍ സ്കൂളിലെ മുഹമ്മദ് യാസിറാണ് ടോപ് സ്കോറര്‍. അതേ സ്കൂളിലെ അഹ്മദ് മുര്‍സി മികച്ച ഗോള്‍ കീപ്പറും ജെംസ് മില്ലേനിയം സ്കൂളിലെ മുഹമ്മദ് ഹംദാന്‍ െപ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി.
വിജയിച്ച ടീമിനും ഫസ്റ്റ് റണ്ണര്‍ അപ്പിനും ട്രോഫികളും 20,000 ദിര്‍ഹമും നല്കി. ഇന്റര്‍സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിലൂടെ ഫുട്ബാളിലെ യുവപ്രതിഭകളെ കണ്ടെത്താൻ കഴിഞ്ഞതായി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്സ്, മെഡ്കെയര്‍ ഷാര്‍ജ സി.ഇ.ഒ ഡോ. ഷര്‍ബാസ് ബിച്ചു പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ സജീവവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ ചാമ്പ്യന്‍ഷിപ്. അക്കാദമിക് മേഖല പോലെ സ്പോര്‍ട്സും കുട്ടികള്‍ക്ക് പ്രധാനമാണ്. അതിനാല്‍, ഇത്തരമൊരു സംരംഭം ആരംഭിക്കാനുള്ള പ്രധാന തെരഞ്ഞെടുപ്പായി സ്കൂളുകള്‍ മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കളി എന്നതിലുപരി യുവാക്കളെ ശാക്തീകരിക്കാനും ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കാനും കായികക്ഷമത വളര്‍ത്താനുമുള്ളതാണെന്നും മെഡ്കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ സി.ഒ.ഒ ഡോ. ജിഷാന്‍ മഠത്തില്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ ഭാവിയാണ്. അവരെ വളരാനും പൂര്ണശേഷിയിലെത്താനും സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡ്കെയര്‍ ഷാര്‍ജയുമായി കൈകോര്‍ക്കാനായതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് യു.എ.ഇ എസ്.യു.എസ്.എഫിലെ ഫെഡറേഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അലി മസാരി അല്‍ ദാഹിരി പറഞ്ഞു. മെഡ്കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയുടെ ഔദ്യോഗിക ഹെല്‍ത്ത് കെയര്‍ പാര്‍ട്ണറെന്ന നിലയില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റുമായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫിസിയോ തെറപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനങ്ങളും ആംബുലന്‍സ് സര്‍വിസും ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.