അബൂദബി: ആദ്യ സർട്ടിഫൈഡ് ഇമറാത്തി വനിത അഗ്നിശമന സേനാംഗങ്ങൾക്ക് അബൂദബി കിരീടാ വകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അൽ ബഹ്ർ കൊട്ടാരത്തിൽ സ്വീകരണം നൽകി. ഷാർജയിലെ വിമൻ ഫയർ ഫൈറ്റിങ് കോഴ്സ് വിജയിച്ച വനിതകൾക്കാണ് തിങ്കളാഴ്ച സ്വീകരണം നൽകിയത്. ഏൽപിക്കപ്പെടുന്ന ദേശീയ ചുമതലകളിൽ എല്ലായ്പോഴും ഇമറാത്തി വനിതകൾ മികവ് തെളിയിക്കുന്നതായി മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതിന് വനിത അഗ്നിശമന സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.