മുഹൈസനിയിൽ മാർക്ക് ആൻഡ് സേവിന്‍റെ പുതിയ ഹൈപ്പർസ്റ്റോർ ചെയർമാൻ കെ.പി ബഷീർ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടർമാരായ കെ.പി നൗഫൽ, കെ.പി ഫായിസ് ബഷീർ, കെ.പി റമീസ് ബഷീർ, സീനിയർ വൈസ് പ്രസിഡന്‍റ് ദേബാംഗ്ഷു അധികാരി, ഗ്രൂപ്പ് ഓപ്പറേഷൻ ഹെഡ് പി. മുഹമ്മദ് ഫാസിൽ, സി.എഫ്.ഒ ഇ. ശ്രീനാഥ് തുടങ്ങിയവർ സമീപം
ദുബൈ: ജി.സി.സിയിലെ ബിസിനസ് രംഗത്ത് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ് സേവ് ദുബൈ മുഹൈസിനയിൽ പുതിയ ഹൈപ്പർസ്റ്റോർ തുറന്നു. മേയ് 11ന് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ചെയർമാൻ കെ.പി ബഷീർ പുതിയ സ്റ്റോറിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ജി.സി.സിയിൽ മാർക്ക് ആൻഡ് സേവിന്‍റെ 23ാമത്തെയും യു.എ.ഇയിലെ 10ാമത്തെയും ഹൈപ്പർസ്റ്റോർ ആണിത്.
ഒന്നര ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള മൾട്ടി ലെവൽ ഹൈപ്പർസ്റ്റോർ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും വിപുലവുമായ ഷോപ്പിങ് അനുഭവം നൽകും.
അതിവിശാലമായ പാർക്കിങ് സൗകര്യങ്ങളും സജ്ജമാണ്. നിശ്ചയദാർഢ്യ വിഭാഗങ്ങൾ, വയോധികർ എന്നിവർക്ക് പ്രയാസരഹിതമായി പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റോറിന്‍റെ രൂപകൽപന.
സമീപ പ്രദേശങ്ങളിലെ വളരുന്ന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, കോഴി, എഫ്.എം.സി.ജി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബേക്കറി, ഹോട്ട് ഫുഡ്, ഫാഷൻ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഉൽപ്പന്നങ്ങളുടെ അതി വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. മിതമായ വിലയിൽ ഏറ്റവും മൂല്യമുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാർ കെ.പി ബഷീർ പറഞ്ഞു. ഡയറക്ടർമാരായ കെ.പി നൗഫൽ, കെ.പി ഫായിസ് ബഷീർ, കെ.പി റമീസ് ബഷീർ, സീനിയർ വൈസ് പ്രസിഡന്‍റ് ദേബാംഗ്ഷു അധികാരി, ഗ്രൂപ്പ് ഓപ്പറേഷൻ ഹെഡ് പി. മുഹമ്മദ് ഫാസിൽ, സി.എഫ്.ഒ ഇ. ശ്രീനാഥ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.