അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് ഉദ്യാനത്തിന് സമീപം ഇഫ്താര്‍ സമയം അറിയിച്ച് പീരങ്കി പൊട്ടിയപ്പോള്‍ -സിറാജ് വി.പി. കീഴ്മാടം
ഷാര്‍ജ: ഷാര്‍ജയുടെ ആരാമം എന്ന് സന്ദര്‍ശകര്‍ വിശേഷിപ്പിക്കുന്ന അല്‍ മജാസില്‍ ഇഫ്താര്‍ സമയം അറിയിച്ച് പീരങ്കി മുഴങ്ങാൻ തുടങ്ങി. കോവിഡ് സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചാണ് പീരങ്കി സ്ഥാപിച്ചിരിക്കുന്നത്. സന്ദര്‍ശകർ പീരങ്കിയുടെ അടുത്തു വരാതിരിക്കാൻ ബാരിക്കേടും തീര്‍ത്തിട്ടുണ്ട്.
യു.എ.ഇയുടെ ജനനത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഷാര്‍ജയിലാണ് പീരങ്കി ഉപയോഗിച്ചുള്ള ഇഫ്താര്‍ സമയമറിയിക്കല്‍ നിലവില്‍ വന്നത്. 1803 മുതല്‍ 1866 വരെ ഷാര്‍ജ ഭരിച്ചിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സാഖര്‍ ആല് ഖാസിമിയുടെ ഭരണകാലത്തായിരുന്നു ഇത്. ഈ ആചാരം ഇന്നും തുടരുകയാണ്. ഷാര്‍ജ പട്ടണത്തിലും ഉപനഗരങ്ങളിലുമായി പത്തിടത്താണ് ഇത്തവണ പീരങ്കി സ്ഥാപിച്ചിരിക്കുന്നത്. മറ്റ് എമിറേറ്റുകളിലും ഇഫ്താർ പീരങ്കി സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.