മണ്ണാർക്കാട്​ സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: പാലക്കാട് മണ്ണാർക്കാട് ആര്യമ്പാവ് സ്വദേശി നെയ്യപ്പാടത്ത് മുനീർ (31) അബൂദബിയിൽ നിര്യാതനായി. അൽ അസബ് ജനറൽ ട്രാൻസ്പോർട്ട് ആൻറ്​ കോൺട്രാക്ടിങ്​ കമ്പനിയിൽ എച്ച് . ആർ സൈറ്റ് അഡ്മിനിസ്ട്രേറ്ററായിരുന്നു.  
നെയ്യപ്പാടത്ത് അലി-ആയിഷ ദമ്പതികളുടെ മകനാണ്. 

ന്യൂമോണിയയെത്തുടർന്ന് ഒര​ു മാസത്തിലേറെയായി ശെയ്ഖ് ശഖ്ബൂത് മെഡിക്കൽ സിറ്റിയിലെ മഫ്റഖ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സജീവ കെ.എം.സി.സി പ്രവർത്തകനായിരുന്നു. 

ഭാര്യ: സഹല ആനിക്കാടൻ പറശ്ശീരി.സഹോദരങ്ങൾ: മുഹമ്മദ് ( മണി ) , ഷമീർ ( അബുദാബി - മുസഫ ) , ഫസീന , സൈനബ. ഖബറടക്കം  ബനിയാസ് മഖ്ബറയിൽ.

Tags:    
News Summary - Mannarkad native died in abudabi-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.