‘മാണിക്യമലര്‍’ ഗാനരചയിതാവിന് സ്വീകരണം നല്‍കി

റാസല്‍ഖൈമ: മാണിക്യ മലര്‍ ഉള്‍പ്പെടെ 500ഓളം മാപ്പിള പാട്ടുകള്‍ രചിച്ച പി.എം.എ. ജബ്ബാറിന് റാസല്‍ഖൈമയിലെ മലയാളി സമൂഹം സ്വീകരണം നല്‍കി. റാക് നോളജ് തിയേറ്ററും അല്‍ സഫീര്‍ ഈവൻറ്​സ്​ ആൻറ്​ പാര്‍ട്ടീസും സംയുക്തമായി റാക് വീനസ് റസ്​റ്റോറൻറിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. റാക് നോളജ് തിയേറ്റര്‍ പ്രസിഡൻറ്​ ജോര്‍ജ് സാമുവല്‍ അധ്യക്ഷത വഹിച്ചു. കേരള സൂപ്പര്‍ മാര്‍ക്കറ്റ് എം.ഡി അബൂബക്കര്‍, അല്‍ സഫീര്‍ ഈവൻറ്​സ്​ എം.ഡി അന്‍സാര്‍ കൊയിലാണ്ടി എന്നിവര്‍ ജബ്ബാറിന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജോര്‍ജ് സാമുവല്‍ പൊന്നാടയണിയിച്ചു. 

അഡ്വ. നജ്മുദ്ദീന്‍, അബ്​ദുല്‍നാസര്‍ പെരുമ്പിലാവ്, മഹേഷ് കണ്ണൂര്‍, നാസര്‍ പൊന്മുണ്ടം, അമ്പലപ്പുഴ ശ്രീകുമാര്‍, ജാസിം കണ്ണൂര്‍, ഷാനിബ്്, രതീഷ് കോഹിന്നൂര്‍, സത്താര്‍ മാമ്പ്ര, ദീപ പുന്നയൂര്‍ക്കുളം,  കെ.എം. അറഫാത്ത്, പുഷ്പന്‍ ഗോവിന്ദന്‍, രഘു മാഷ്, മുസ്തഫ കൂടല്ലൂര്‍, അറഫാത്ത് കാസര്‍കോട്, എ.കെ. സേതുനാഥ്, ആഷിക്ക് നന്നമുക്ക് എന്നിവര്‍ സംസാരിച്ചു. പ്രമോദ് മിമിക്രിയും പി.കെ.എം. ജബ്ബാര്‍, സുബ്രഹ്മണ്യന്‍, സവിത മഹേഷ്, നസ്റാന നസീര്‍, ഷാഫി, റുബീന അന്‍സാര്‍, ദിലീപ് സെയ്തു എന്നിവര്‍ ഗാനങ്ങളും ആലപിച്ചു. ആര്‍. സജ്ജാദ് ഫൈസല്‍ സ്വാഗതവും എം.ബി. അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു. 

Tags:    
News Summary - manikyamalar-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT