മനാഫിന്​ മറക്കാനാവില്ല, മാന്യനായ ഇമ്രാനെ

ദുബൈ: പാക്കിസ്​താ​​​​െൻറ പ്രധാനമന്ത്രിയായി ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാൻ പുതിയ ഇന്നിങ്​സ്​ തുടങ്ങാൻ ഒരുങ്ങവെ ദുബൈ പ്രവാസിയായ മനാഫ് എടവനക്കാടിന് ആനന്ദം.2006 ലെ ഇന്ത്യ^പാക്കിസ്​താൻ ക്രിക്കറ്റ് പരമ്പരയുടെ സംപ്രേക്ഷണ അവകാശം മനാഫ് ബ്രോഡ്കാസ്​റ്റിങ്ങ് തലവനായിരുന്ന ടെൻ സ്പോർട്സ് ചാനലിനായിരുന്നു. ക്രിക്കറ്റ് കളിയുടെ വിശകലനത്തിനായി ഇമ്രാൻ ഖാൻ ഒരു മാസത്തോളം ദുബൈ സ്​റ്റുഡിയോവിലുണ്ടായിരുന്നപ്പോൾ അദ്ദേഹം പ്രസരിപ്പിച്ച സൗഹൃദത്തി​​​​െൻറ ഉൗർജം വ്യാഴവട്ടത്തിനിപ്പുറവും മനാഫ് ഓർക്കുന്നു. ഇന്ത്യൻ താരം സഞ്​ജയ് മഞ്ചരേക്കറും ഇംഗ്ലണ്ട് താരം നാസർ ഹുസൈനുമായിരുന്നു മറ്റു രണ്ട് വിശകലന വിദഗ്ദർ.

സ്​റ്റുഡിയോയിലെ വിവിധ രാജ്യക്കാരായ തൊഴിലാളികളോട്​ ഏറ്റവും മാന്യതയോടെ മാത്രം പെരുമാറിയ  ഇമ്രാൻ നിരവധി കായിക താരങ്ങളെ സ്വീകരിച്ചിട്ടുള്ള ഞങ്ങൾക്ക് വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് മനാഫ് പറയുന്നു. ഇമ്രാൻ ഖാ​​​​െൻറ പെരുമാറ്റ രീതിയിലെല്ലാം പ്രൊഫഷണലിസമുണ്ടായിരുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ, അഴിമതി, ക്രമസമാധാനം തുടങ്ങിയവയെ കുറിച്ചെല്ലാം ആശങ്കപ്പെട്ട അദ്ദേഹം ഇന്ത്യ-പാക് പ്രശ്​നങ്ങളെ കുറിച്ചു പരാമർശിച്ചതേയില്ല. എന്നാൽ സന്തോഷകരമായ ഇന്ത്യൻ അനുഭവങ്ങളും സൗഹൃദങ്ങളും മറ്റും പങ്കുവെക്കുന്നതിൽ പിശുക്കു കാണിച്ചതുമില്ല. വിദ്യാഭ്യാസമുള്ള തലമുറ വരുമ്പോൾ പാക്​ രാഷ്​ട്രീയം  മാറുമെന്ന പ്രത്യാശയവും അദ്ദേഹം പുലർത്തിയിരുന്നു. 

സ്റ്റുഡിയോവിലെ ഒരു മാസത്തെ സഹവാസ ശേഷം ഒരിക്കൽ കൂടി മനാഫ് ഇമ്രാൻ ഖാനെ കണ്ടുമുട്ടി. ദുബൈ വിമാനത്താവളത്തിൽ ലണ്ടനിലേക്ക് വിമാനം കാത്തിരിക്കുന്ന ഇമ്രാൻ യാതൊരു ഈഗൊയും കാണിക്കാതെ ഏറെ ഹൃദ്യമായാണ്​ ഇടപഴകിയത്​.  കലുഷിതമായ പാക് രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം ബന്ധം  സജീവമാക്കാൻ തടസ്സങ്ങളുണ്ടായെങ്കിലും ഇടവേളകളിൽ ഇരുവരും ആശംസകൾ കൈമാറി. 1992ൽ പാക്കിസ്​താന് ലോകകപ്പ് ക്രിക്കറ്റ് നേടികൊടുത്ത ഈ ആൾ റൗണ്ടറുടെ ക്യാപ്റ്റൻസി ഇന്ത്യ^പാക്​ സൗഹൃദത്തിന്​ വഴി തുറക്ക​ുമെന്നും മനാഫ്​ ആശിക്കുന്നു. ദൂരദർശനിലും ഇന്ത്യാവിഷനിലും ജോലി ചെയ്തിട്ടുള്ള മനാഫ് എറണാകുളം എടവനക്കാട് സ്വദേശിയാണ്. ജി.സി.സിയിലെ പ്രമുഖ ടെലിവിഷൻ ചാനലുകളുടെ കൺസൾട്ടൻറാണിപ്പോൾ.

Tags:    
News Summary - Manaf-Imran khan-Gulf news-Malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.