അജ്മാനിൽ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു

അജ്മാന്‍: മലയാളിയായ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. അജ്മാൻ മെട്രോ മെഡിക്കല്‍ സ​​െൻററിലെ ജനറല്‍ വിഭാഗം ഡോക് ടര്‍ അബ്​ദുല്‍ ഗഫൂര്‍ (71) ആണ് മരണപ്പെടത്. ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്ന് പെട്ടന്നുണ്ടായ നെഞ്ച് വേദനയെ തുടര്‍ന്ന് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം എടവനക്കാട് സ്വദേശിയാണ്. ഭാര്യ മുനീറ. പിതാവ് പരേതനായ കൊല്ലിയില്‍ കുഞ്ഞുമുഹമ്മദ്, മാതാവ് ഫാത്തിമ. മസ്കറ്റിലുള്ള ഡോ. സമീര്‍, പരേതനായ ഡോ. സഫീര്‍, സഹീര്‍ എന്നിവര്‍ മക്കളാണ്. മരുമക്കൾ:നമിത, ഫാത്തിമ.

അജ്​മാനിൽ തന്നെ മയ്യിത്ത്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. മയ്യിത്ത്​ നമസ്​കാരം വൈകീട്ട്​ മൂന്നരക്ക്​ അജ്​മാൻ ഖബർസ്ഥാനോട്​ ചേർന്ന പള്ളിയിൽ നടക്കും.

Tags:    
News Summary - Malayi Doctor passed away - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.