അജ്മാൻ: ഗര്‍ഭിണിയായ ശ്രീലങ്കന്‍ യുവതിയും രണ്ടു മക്കളും മലയാളികളുടെ കാരുണ്യത്തിൽ അജ്മാനിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. വിസ തീര്‍ന്ന് ഏഴു വര്‍ഷമായി അനധികൃത താമസക്കാരായിരുന്നു ഈ ശ്രീലങ്കന്‍ കുടുംബം. ഭർത്താവ് അനധികൃത താമസത്തിന് പിടിയിലായതോടെ ദുരിതത്തിലായിരുന്നു അമ്മയും രണ്ട് മക്കളും.
ഭർത്താവ് അധികൃതരുടെ പിടിയിലായതിന് പിറകെ രണ്ടു കുട്ടികളെയും ഗർഭിണിയായ ഈ യുവതിയെയും കെട്ടിട ഉടമ വാടക നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇറക്കിവിട്ടു. ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ അജ്മാനിലെ മലയാളി കൂട്ടായ്മ ഭക്ഷണവും താമസവും ഒരുക്കി. ഭർത്താവ് ലേബർ സപ്ലൈ കമ്പനിയിലും ഭാര്യ ഒരു നഴ്സറിയിലും ജോലി ചെയ്തിരുന്നു. 2017ൽ ഇവരുടെ വിസ തീർന്നതാണ്. സാമ്പത്തിക പ്രതിസന്ധികാരണം പുതുക്കാനായില്ല. ഭർത്താവിനെ പിടികൂടി അധികൃതർ നാടുകടത്തുമ്പോൾ നാലുമാസം ഗർഭിണിയായിരുന്നു ഈ ശ്രീലങ്കൻ വനിത. തണലൊരുക്കിയ കിങ്സ് അജ്മാന് പ്രവര്‍ത്തകരായ ശരീഫ് കൊടുമുടി, ജാസിം മുഹമ്മദ്, മുഹമ്മദലി എടക്കഴിയൂര്‍, ഷഫീക് ഡോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഔട്ട്പാസ് എടുത്ത് അടുത്തദിവസം ഈ കുടുംബത്തെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.