അബൂദബി: അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിച്ച അബൂദബി മലയാളിസമാജത്തിെൻറ 2017–18 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യ രക്ഷാധികാരി ഡോ. എം.എ.യൂസഫലി നിര്‍വഹിച്ചു. കല- സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേക്ക് പുതിയ തലമുറക്ക് കടന്നുവരാനും അവരെ കൂടുതല്‍ ആകര്‍ഷിക്കാനും കഴിയുന്ന തരത്തില്‍ പരിപാടികള്‍ നടപ്പാക്കാന്‍ സമാജം കമ്മിറ്റിക്ക് കഴിയട്ടെ എന്ന്‍ അദ്ദേഹം ആശംസിച്ചു.
സമാജം പ്രസിഡൻറ് വക്കം ജയലാല്‍ അധ്യക്ഷത വഹിച്ചു. സമാജം സുവർണജുബിലി ലോഗോ സമ്മേളനത്തില്‍ ഡോ. എം.എ. യുസഫലി പ്രകാശനം ചെയ്തു.
സമാജം ജനറ ല്‍സെക്രട്ടറി എ എം. അന്‍സാര്‍, രക്ഷാധികാരി അദീബ് അഹമ്മദ്, സോമരാജന്‍, ലൂയിസ് കുര്യാക്കോസ്, അബൂദബി ഐ.എസ്.സി പ്രസിഡൻറ് തോമസ് ജോണ്‍, കെ.എസ്.സി സെക്രട്ടറി ടി.കെ. മനോജ്, ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ വെല്‍ഫയര്‍ സെക്രട്ടറി എം.എം. നാസര്‍, ഐ.എം.എ പ്രസിഡൻറ് അനില്‍ സി. ഇടിക്കുള, അഹല്യ ഹോസ്പിറ്റല്‍ ഓപറേഷന്‍ മാനേജര്‍ സൂരജ്, സമാജം കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. എ. നാസര്‍, യേശുശീലന്‍, ഷിബു വര്‍ഗീസ്, സതീഷ് കുമാര്‍, പി.ടി. റഫീക്ക് എന്നിവര്‍ സംസാരിച്ചു.
സമാജം ട്രഷറര്‍ ടോമിച്ചന്‍ ടി. വര്‍ക്കി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.